അലനല്ലൂര്‍:വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വഴി തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തി സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നു വെന്നാരോ പിച്ച് പട്ടികജാതി കുടുംബം നില്‍പ്പ് സമരം നടത്തി.എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശികളായ അയ്യപ്പന്‍,ഗിരീഷ് എന്നിവരുടെ കുടും ബമാണ് സമരം നടത്തിയത്.ജാതീയമായി ആക്ഷേപിച്ചെന്നും മര്‍ദ്ദി ച്ചെന്നും കാണിച്ച് പട്ടികജാതി കമ്മീഷന്‍,വനിതാ കമ്മീഷന്‍, മനു ഷ്യാവകാശ കമ്മീഷന്‍,ജില്ലാ പോലീസ് മേധാവി,തഹസില്‍ദാ ര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കുള്‍പ്പടെ പരാതി നല്‍കിയിട്ടും നടപ ടിയുണ്ടായിട്ടില്ലെന്നും കുടുംബം പറയുന്നു.ഇനിയും നടപടി വൈകി യാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഓഫീസിന് മുന്നില്‍ കുത്തിയി രിപ്പ് സമരം നടത്തുമെന്നും ഇവര്‍ അറിയിച്ചു.വിഷയത്തില്‍ പിന്തു ണയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.