മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7,768 പേര് ചികിത്സയില്‍. ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേര് കണ്ണൂര്‍, 13 പേര് തൃശ്ശൂര്‍, 22 പേര് കോഴിക്കോട്, 45 പേര് എറണാകു ളം, 49 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ഉണ്ടായ 179 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 272 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര്, 3 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 459 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.194 പേരെ ഇന്ന്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 78,267 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 76,288 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 633 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 546 സാമ്പിളുകള്‍ അയച്ചു. 23,594 പേര്‍ക്കാണ് ഇതുവരെ പരിശോധ നാഫലം പോസിറ്റീവായത്. ഇതുവരെ 15,618 പേര് രോഗമുക്തി നേടി. ഇനി 886 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനു ണ്ട്.ഇതുവരെ 1,61,648 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 982 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ല യില്‍ 16725 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -54 പേർ
തരൂർ സ്വദേശികൾ-28 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ – 17 പേർ
കരിമ്പ സ്വദേശികൾ -16 പേർ
പുതുനഗരം സ്വദേശികൾ -15പേർ
തച്ചമ്പാറ സ്വദേശികൾ – 14 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-13 പേർ
ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ – 12 പേർ വീതം
കോട്ടായി സ്വദേശികൾ -11 പേർ
ആലത്തൂർ സ്വദേശികൾ -10 പേർ
മണ്ണാർക്കാട്, കുഴൽമന്ദം, മണ്ണൂർ, വിളയൂർ സ്വദേശികൾ -9 പേർ വീതം
കുലുക്കല്ലൂർ, കുമരംപുത്തൂർ, പട്ടിത്തറ, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം
കൊപ്പം, തെങ്കര, തൃത്താല സ്വദേശികൾ -7 പേർ വീതം
ചിറ്റൂർ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി സ്വദേശികൾ -6 പേർ വീതം
ചളവറ, കാവശ്ശേരി, കോട്ടോപ്പാടം, പല്ലശ്ശന, പെരുവമ്പ്, വടവന്നൂർ, മലമ്പുഴ, ചെറുപ്പുളശ്ശേരി, പുതുശ്ശേരി, ഷോർണൂർ സ്വദേശികൾ-5 പേർ വീതം
ചാലിശ്ശേരി, മാത്തൂർ, മുതുതല, നാഗലശ്ശേരി, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ-4 പേർ വീതം
എലപ്പുള്ളി, കടമ്പഴിപ്പുറം, കൊടുവായൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, മുതലമട, പരുതൂർ, പൊൽപ്പുള്ളി, വടകരപ്പതി സ്വദേശികൾ-3 പേർ വീതം
അഗളി, അലനല്ലൂർ, അമ്പലപ്പാറ, കുത്തന്നൂർ, തേങ്കുറിശ്ശി, വല്ലപ്പുഴ, വാണിയംകുളം, നെല്ലായ, പറളി, പട്ടഞ്ചേരി, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ- 2 പേർ വീതം
ആനക്കര, അനങ്ങനടി, അയിലൂർ, കണ്ണമ്പ്ര, കൊടുമ്പ്, കൊല്ലംകോട്, കോങ്ങാട്, നെന്മാറ സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 7 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 7 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 11 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 257 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 257 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.