മണ്ണാര്‍ക്കാട്:കണ്ടാല്‍ മതിവരാത്ത മണ്ണാര്‍ക്കാടിലെ മനോഹരമായ കാഴ്ചകളെ സൈക്കിള്‍ സവാരിയിലൂടെ പര്‍ത്തി ലോകത്തിന് മുന്നി ലെത്തിക്കുകയാണ് നെല്ലിപ്പുഴക്കാരന്‍ ആഷിഖ്.’എംഎ’എന്ന യു ട്യൂബ് ചാനലില്‍ മണ്ണാര്‍ക്കാടില്‍ തേരാപാര എന്ന പേരിലാണ് ഈ ചെറുപ്പക്കാരന്റെ ട്രാവല്‍ വ്്‌ലോഗുകളുടെ സംപ്രേഷണം

നെല്ലിപ്പുഴ കുണ്ടില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്റേയും മുഹ്സിനയു ടേയും മകനായ ആഷിഖ് എംഎ മണ്ണാര്‍ക്കാട്ടെ പ്രമുഖ ഐടി സ്ഥാ പനമായ ഇന്‍ഫോക്സിലെ ജീവനക്കാരനാണ്.സെക്കിളും യാത്രകളുമാ ണ് പ്രധാന വിനോദം.യാത്രകളിലെ കാഴ്ചകളത്രയും ഒരു ക്യാമറയി ല്‍ പകര്‍ത്തിയെത്തിക്കാന്‍ തീരുമാനിച്ചിടത്ത് നിന്നാണ് മണ്ണാര്‍ക്കാ ടില്‍ തേരാപാര’എന്ന ട്രാവല്‍ വ്‌ലോഗുകളുടെ പിറവി.അങ്ങിനെ കോവിഡ് കാലത്ത് തുടങ്ങിയ മണ്ണാര്‍ക്കാടില്‍ തേരാപാര ഇതിനകം കാഴ്ചക്കാരുടെ പ്രിയം നേടി യാത്ര തുടരുന്നു.

മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലുമുള്ള ഉള്‍ഗ്രാമങ്ങളില്‍ പ്ര കൃതി ഒരുക്കി വെച്ച കാഴ്ചകളുടെ വിരുന്നാണ് എംഎ എന്ന് വിളി പ്പേരുള്ള ആഷിഖിന്റെ യുട്യൂബ് ചാനലിലുടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്.മണ്ണും ആറും കാടുമെല്ലാം തീര്‍ക്കുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യത്തെ സൈക്കിളില്‍ ചുറ്റി പകര്‍ത്തി സമൂഹ മാധ്യമത്തിലൂടെ കാഴ്ചക്കാരിലേക്കെത്തിക്കുന്ന ആഷിഖ് വര്‍ത്തമാനകാലാത്ത് സൈക്കിള്‍ സവാരിയുടെ പ്രസക്തിയും മേന്‍ മയും കൂടി പകര്‍ന്ന് നല്‍കുന്നു. കുന്തിപ്പുഴ, തൂക്കുപാലം, മണ്ണാര്‍ക്കാ ടിലെ ചെറിയ മന, പോത്തോഴിക്കാവ്,മൈലാമ്പാടത്തെ വെള്ളച്ചാ ട്ടം,തത്തേങ്ങേലം,എളുമ്പുലാശ്ശേരി പാലം എന്നിവടങ്ങളിലെല്ലാം എത്തി ആഷിഖ് തയ്യാറാക്കിയ യാത്രാവിവരണത്തിന് മികച്ച പ്രതി കരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിട്ടുള്ളത്.

രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് നിന്നും കോഴിക്കോട്ടേ ക്ക് സൈക്കിള്‍ സവാരി നടത്തി ആഷിഖും സുഹൃത്തുക്കളും സമൂ ഹമാധ്യങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.സൈക്കിംഗ് ക്ലബ്ബായ സൈക്ലോ ണിലെ അംഗം കൂടിയാണ്.മലയോര നാടിന്റെ വശ്യഭംഗി തേടി ആഷിഖിന്റെ യാത്ര തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!