മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,709 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേര്‍ കണ്ണൂര്‍, 10 പേര്‍ തൃശ്ശൂര്‍, 21 പേര്‍ കോഴിക്കോട്, 37 പേര്‍ എറണാ കുളം, 44 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ല യില്‍ 531 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തി ലൂടെ രോഗബാധ ഉണ്ടായ 239 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 289 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തു നിന്നു മായി വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 299 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 143 പേരെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു.ഇതുവരെ 77,721 സാമ്പിളുകള്‍ പരിശോധനയ്ക്കാ യി അയച്ചതില്‍ 75655 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 683 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 537 സാമ്പിളുകള്‍ അയച്ചു.23,137 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതുവരെ 15159 പേര്‍ രോഗമുക്തി നേടി. ഇനി 975 സാമ്പിളു കളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 1,60,666 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് മാത്രം 1888 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16495 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 8 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് ആറ് വരെ പോലീസ് നടത്തിയ പരിശോധനയിൽ 8 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 280 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 280 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.