കോട്ടോപ്പാടം:കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന്യജീവികളുടെ ശല്യത്തിന് പരിഹാരം കാണ ണമെന്നും നഷ്ടപ്പെട്ട വിളകളുടെ മൂല്യം കണക്കാക്കി എത്രയും പെ ട്ടെന്ന് നഷ്ടപരിഹാരം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് കച്ചേ രിപ്പറമ്പ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന് നിവേദനം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി.കെ.ഇപ്പു മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഫല്‍ താളി യില്‍, ഐഎന്‍ടിയുസി റീജനല്‍ ജനറല്‍ സെക്രട്ടറി യൂസഫ് പച്ചീ രി, ഫൈസല്‍ താളിയില്‍, നാസര്‍ ഇരിക്കാലിക്കല്‍, കുഞ്ഞഹമ്മദ് കാഞ്ഞിരായി, ശിവന്‍ കാഞ്ഞിരമണ്ണ, ഹംസ.പി, വേണു.കെ, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.