മണ്ണാര്‍ക്കാട്: സാമൂഹ്യ പുരോഗതിക്ക് അനിവാര്യമായ അറിവിന്റെ ശേഖരണത്തിലും പ്രചാരണത്തിലും എന്‍സൈക്ലോപീഡിയകള്‍ നല്‍കുന്നത് മഹത്തായ സേവനമാണെന്നും,വളരെ ശാന്തമായും പക്ഷപാതരഹിതമായും മലയാളത്തില്‍ അത് നിര്‍വഹിക്കുകയാണ് ഇസ് ലാമിക വിജ്ഞാനകോശം ചെയ്യുന്നതെന്നും മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല പറഞ്ഞു.ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇസ് ലാമിക വിജ്ഞാനകോശത്തിന്റെ പുതിയ വോള്യം ഉള്‍പ്പെടെ മുഴു വന്‍ വോള്യങ്ങളും മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ പ്രൊഫ. കെ.ഐ മുഹമ്മദ് കുട്ടി സ്മാരക ലൈബ്രറിയിലേക്ക് സമര്‍ പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.പാലക്കാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ കല്ലടി കോ ളേജ് നിര്‍ണ്ണായക പങ്കാണ് നിര്‍വഹിക്കുന്നതെന്നും, ഇവിടുത്തെ മുഴുവന്‍ ജനസമൂഹങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും കല്ലടി കോളേജ് ഇന്നെത്തിനില്‍ക്കുന്ന പുരോഗതിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയലോഗ് സെന്റ്റര്‍ കേരള നല്‍കിയ പുസ്തകങ്ങള്‍ കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സയ്യിദ് അലി ഏറ്റു വാങ്ങി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ് മാറമ്പളളി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അജിം സ്.പി. മുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാലമുകുന്ദന്‍ മാസ്റ്റ ര്‍, അബു ബിന്‍ മുഹമ്മദ്, പി.ടിഎ സെക്രട്ടറി പ്രൊഫ ഷിഹാബ് എ എം, പി.ജുവൈരിയ എന്നിവര്‍ സംസാരിച്ചു. അക്കാദമിക സെഷ നില്‍ ‘ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും മുന്‍ഗാ മികള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ എ.കെ അബ്ദുല്‍ മജീദ് ക്‌ളാസെടുത്തു. ഇസ് ലാമിക ചരിത്ര വിഭാഗം മേധാവി ഡോ.ടി. സൈനുല്‍ ആബിദ് സ്വാഗതവും കോളേജ് ലൈബ്രേറിയന്‍ സൈഫുന്നീസ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!