മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ അരിയൂര്‍ കണ്ട മംഗലം റോഡില്‍ അമ്പാഴക്കോട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗഫൂര്‍ കോല്‍കളത്തില്‍, കിളയില്‍ നസീമ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, പി മുഹമ്മദ് മാസ്റ്റര്‍, പി.രാമന്‍കുട്ടി, ഹംസ കിളയില്‍, ഹുസൈന്‍ പുറ്റാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗി ച്ച് അലനല്ലുര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തും, കര്‍ക്കിടാംകുന്ന് കുളപറമ്പ് സെന്ററിലും നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ആധുനിക രീതിയില്‍ നിര്‍മിച്ച ബസ് കാത്തിരി പ്പു കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീനത്ത്, ബഷീര്‍ തെക്ക ന്‍, യൂസഫ് പാക്കത്ത്, കെ.വേണുഗോപാല്‍, തച്ചമ്പറ്റ ഹംസ, ആലാ യന്‍ മുഹമ്മദലി, എം.കെ ബക്കര്‍, ടി.അഷ്‌റഫ്, എന്‍.ഉമര്‍ ഖത്താബ്, അഷറഫ് എന്ന ഇണ്ണി, വി.കെ ഉമര്‍ ഹാജി, വരവത്ത് അബ്ദുള്ള, താഹിര്‍ അലനല്ലൂര്‍, ജയപ്രകാശ് വാഴോത്ത്, ടി.ഉണ്ണീന്‍, മന്‍സൂര്‍ ആമ്പുക്കാട്ടില്‍, നാസര്‍ തോണിക്കര, വി.ഉബൈദ്, കെ.ടി നാസര്‍, സി.സമദ്, സി.ടി ബഷീര്‍, ടി.പി ഷാജി, താജുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!