അഗളി:അട്ടപ്പാടി പുതൂര്‍ മേലെ ചാവടിയൂരില്‍ ആദിവാസി യുവതി യെ കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കള്ളമല ചരളംകുന്നേല്‍ സലിന്‍ ജോസഫിനെ (സലിക്കുട്ടന്‍-50)നെ പോലീസ് അറസ്റ്റ് ചെയ്തു.അഗളി ചെമ്മണ്ണൂര്‍ ഊരിലെ ലക്ഷ്മിയാണ് (37) കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം.മദ്യപിച്ച് ഇടക്കിടെ ഇരുവ രും വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.മദ്യലഹരിയില്‍ ലക്ഷ്മി യെ കൊലപ്പെടുത്തിയ ശേഷം പ്രതി വിവരം ഊരിലുള്ളവരെ അറി യിച്ചു.പിന്നീട് പോലീസില്‍ കീഴടങ്ങി.അഗളി ഡിവൈഎസ്പി പദം സിങ്ങിന്റെ നേതൃത്വത്തില്‍ പോലീസും പാലക്കാട് നിന്നും ഫോറ ന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി.ലക്ഷ്മിയോടൊപ്പം വര്‍ഷങ്ങളാ യി താമസിക്കുന്ന സലിന്‍ ജോസഫ് മദ്യലഹരിയിലാണ് കൊല നട ത്തിയതെന്ന് പോലീസ് അറിയിച്ചു.മുമ്പ് ഭാര്യയെ ഉപദ്രവിച്ചതടക്കം രണ്ട് കേസുകളില്‍ പ്രതിയാണ് ഇയാള്‍.വിമുക്തിയുടെ കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ മുമ്പ് ചികിത്സിച്ചിരുന്നു.രാവിലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോട്ടത്തറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവര്‍ക്കും മുന്‍ ബന്ധത്തില്‍ ജീവിത പങ്കാളിയും മക്കളുമുണ്ട്.ഈ ബന്ധം ഉപേക്ഷി ച്ച് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷത്തോളമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!