മണ്ണാര്‍ക്കാട്:വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദന തടികളും വേരുകളുമായി മൂന്ന് പേര് വനംവകുപ്പിന്റെ പിടിയിലാ യി.ചെത്തല്ലൂര്‍ സ്വദേശികളായ ആണക്കുഴി വീട്ടില്‍ ശിവദാസന്‍ (45),ആനക്കുഴി വീട്ടില്‍ പ്രകാശന് (37),ആണക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്.പാലക്കാട് ഫ്ളയിംഗ് സ്ക്വാഡ് ഡി എഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെത്ത ല്ലൂര്‍ ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലു മായി കടത്തി കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടികൂടിയത്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ ജി അഭിലാഷ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി ദിലീപ് കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ എച്ച് നൗഷാദ്,കെ ഗിരീഷ്,ആര്. ബിനു,എം.അനീഷ്, ഡ്രൈവര്‍ കെ മുരളീധരന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.തുടരന്വേഷണത്തിനായി കേസ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാറിന് കൈമാറി.