മണ്ണാര്‍ക്കാട്: നഗരസഭയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധ പ്പെട്ട് അഴിമതി നടത്തിയെന്ന തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ലൈഫ് പദ്ധതിയുടെ ബാധ്യതയുള്ളതിനാല്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം വാങ്ങേണ്ടെന്ന് നഗരസഭ തീരുമാനിച്ചതാണെന്നും സുബൈദ പറഞ്ഞു.

മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് വേണ്ടി സ്ഥലം വാങ്ങുന്നതിന്റെ മറവി ല്‍ മുസ്ലിം ലീഗിലെ തെങ്കര പഞ്ചായത്തംഗം ടികെ ഫൈസലില്‍ നി ന്നും നാല് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാ ര്യം ചൂണ്ടിക്കാട്ടി ഫൈസല്‍ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു.നഗരസഭയ്ക്ക് സ്ഥലം വാങ്ങാന്‍ രണ്ട് പത്രങ്ങ ളില്‍ പരസ്യം നല്‍കിയിരുന്നു.അതനുസരിച്ച് ലഭിച്ച അപേക്ഷയില്‍ ഫൈസലിന്റെ അപേക്ഷയില്ല.മാത്രമല്ല നഗരസഭയ്ക്കുള്ളിലെ സ്ഥ ലം മതിയെന്നും തീരുമാനിച്ചിരുന്നു.ഫൈസലിന് നഗരസഭയില്‍ സ്ഥലവും ഇല്ല.ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ആരോപണം തിര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടും രാഷ്ട്രീയ പ്രേരിതവുമാണെന്നും സു ബൈദ പറഞ്ഞു.നഗരസഭയ്ക്ക് സ്ഥലം വാങ്ങുന്നതിന്റെ മറവില്‍ പണം വാങ്ങിയെന്ന് താന്‍ ആരോടും പരാതി പറഞ്ഞിട്ടി ല്ലെന്ന് വാര്‍ ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ടികെ ഫൈസലും പറഞ്ഞു. തന്റേതാണെന്ന് പ്രചരിക്കുന്ന കത്ത് താന്‍ എഴുതിയത ല്ലെന്നും ഫൈസല്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!