മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാര ത്തിലേക്ക് ഉയര്‍ത്തുമെന്നതുള്‍പ്പടെയുള്ള 42 ഇന പദ്ധതികള്‍ അട ങ്ങുന്ന പ്രകടന പത്രിക പുറത്ത് വിട്ട് സിപിഎം കൗണ്‍സിലര്‍മാര്‍. അടിസ്ഥാന വികസനത്തിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നഗരസഭയി ല്‍ നടപ്പിലാക്കാനുണ്ട്.

സിപിഎം ഭരണത്തില്‍ വന്നാല്‍ മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും വീട് നിര്‍മിച്ച് നല്‍കും.നിര്‍ദിഷ്ട ജലസംഭരണികളുടെ നര്‍മാണം പൂര്‍ത്തിയാക്കി ഗാര്‍ഹിക കണക്ഷന്‍ നല്‍കും.ലൈഫ് ഭവന പദ്ധതി യിലുള്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തിനകം ഭവന സമുച്ചയങ്ങള്‍ നിര്‍ മിച്ച് നല്‍കും.നെല്ലിപ്പുഴയില്‍ആധുനിക വാതക ശ്മശാനം, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, നാമ മാത്ര കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക പദ്ധതികള്‍,തരിശുഭൂമിയില്‍ കൃഷി വികസിപ്പിക്കുന്നതിന് നടപടികള്‍,മത്സ്യ കൃഷി വികസന പദ്ധതികള്‍,പുതുതായി ഉന്നത നിലവാരത്തിലുള്ള ബസ് സ്റ്റാന്റ്, ആവശ്യമായ സ്ഥലങ്ങളില്‍ ശുചിമുറികള്‍,മുഴുവന്‍ തെരുവ് വിള ക്കുകളും എല്‍ഇഡി വിളക്കുകളാക്കി മാറ്റും,കുട്ടികളുടെ പാര്‍ക്കിന് സ്ഥലം കണ്ടെത്തി സ്ഥാപിക്കും,ഹോമിയോ ആശുപത്രി പ്രവര്‍ത്ത നം നഗരസഭ പരിധിക്കകത്ത് സജ്ജമാക്കും,ആയുര്‍വേദ ആശു പ ത്രിക്ക് പുതിയ കെട്ടിടം,കിടത്തി ചികിത്സ ഉറപ്പാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,നമ്പറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് കെട്ടിട ങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കും,സേവന സൗഹൃദപരമായി ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം പുനക്രമീകരിക്കും,കന്നുകാലി ഇറച്ചികോഴി മുട്ട ഉത്പാദനത്തില്‍ ഫലപ്രദമായ പദ്ധതികള്‍ കാര്‍ഷിക സര്‍വ്വക ലാശാലയുടെ സഹായത്തോടെ നടപ്പിലാക്കും,വയോമിത്രം പദ്ധതി യില്‍ ആയുര്‍വേദം ഹോമിയോ ഉള്‍പ്പെടുത്താന്‍ നടപടികള്‍, വികേ ന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി,മത്സ്യമാര്‍ക്കറ്റ്,സ്ലോട്ടര്‍ ഹൗ സ്,പച്ചക്കറി മാര്‍ക്കറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കല്‍ ,നഗരപരിധി യിലെ റോഡുകഓളുടെ പണി പൂര്‍ത്തിയാക്കല്‍,ഡ്രൈനേജ് സംവിധാനങ്ങള്‍,വനവല്‍ക്കരണം,ഫുട്പാത്തുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരണത്തോടൊപ്പം സൗന്ദര്യവല്‍ക്കരണം,ആറാട്ട് കടവ് സൗന്ദര്യവല്‍ക്കരണ പദ്ധതി,നടമാളിക റോഡ് പുതുക്കി പണിയല്‍, ടാക്‌സി സ്റ്റാന്റ് നിര്‍മാണം,പകല്‍വീട്,സ്ട്രീറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തന ങ്ങള്‍ കാര്യക്ഷമമാക്കല്‍,വെറ്ററിനറി ഡിപ്പാര്‍ട്ടമെന്റ് പ്രവര്‍ത്തന ങ്ങള്‍ നഗരസഭ പരിധിക്കകത്ത് കാര്യക്ഷമമാക്കാന്‍ ഇടപെടലുക ള്‍,ക്ഷേമപെന്‍ഷന്‍ അപേക്ഷകള്‍ 30 ദിവസത്തിനകം പാസ്സാക്കി ലഭ്യമാക്കല്‍,നഗരശുചീകരണം കാര്യക്ഷമമാക്കല്‍,കായിക കലാ രംഗത്ത് പ്രോത്സാഹന പദ്ധതികള്‍,നഗരസഭ വികസന പ്രവര്‍ത്ത ങ്ങളില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം ഉറപ്പ് വരുത്തും,കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും,ആശാ വര്‍ക്കര്‍മാര്‍ക്ക് മുന്തിയ പരിഗണന,പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,ഉപകരണം വാഹനം ഉറപ്പ് വരുത്തും,സ്ത്രീ സംരഭകര്‍ക്ക് നിരന്തര പരിശീലന പദ്ധതികളും വായ്പാ സൗകര്യങ്ങളും മാര്‍ക്കറ്റിംഗ് സൗകര്യങ്ങളും ഒരുക്കും,കുടും ബശ്രീക്ക് സൗകര്യപ്രദമായ ഓഫീസ് സൗകര്യം എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

അഴിമതിരഹിതമായ സല്‍ഭരണം ഉറപ്പ് വരുത്താന്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കുവാന്‍ നഗരസഭ ഭരണം ഉപയോഗപ്പെടുത്തുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.നഗരസഭയ്ക്ക് വേണ്ടിയുള്ള ഭൂമി ഇടപാടിന്റെ പേരില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നാല് ലക്ഷം രൂപ വാങ്ങിയെന്ന മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ഉപാധ്യക്ഷന്‍ ടിആര്‍ സെബാസ്്റ്റിയന്‍,കൗണ്‍സിലര്‍മാരായ കെ സുരേഷ്,ടി ഹരിലാല്‍,സിപി പുഷ്പാനന്ദന്‍,കെ മന്‍സൂര്‍,സിപിഎം ലോക്കല്‍ സെക്രട്ടറി പി ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!