കുമരംപുത്തൂര്‍: പയ്യനെടം വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ സംഭ വത്തില്‍ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധം അറിയിച്ചു.ജനങ്ങള്‍ക്കൊപ്പം നിന്ന് സേവനം ചെയ്യുന്ന ജനകീയ വില്ലേജ് ഓഫീസറെ പയ്യനെടം ഓഫീസിലേക്ക് തന്നെ കൊണ്ട് വരണമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു.

രാജന്‍ ആമ്പാടത്ത്

കോട്ടോപ്പാടം മൂന്ന് വില്ലേജിലേക്കാണ് ഓഫീസറെ സ്ഥലം മാറ്റിയ ത്.നാല് മാസം മുമ്പാണ് കൊല്ലം സ്വദേശി മാഹിന്‍ മുഹമ്മദ് പയ്യനെടത്ത് ചുമതല യേറ്റത്.കുരുത്തിച്ചാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാക്കളെ തിരച്ചിലിനും മറ്റുമായി മുഴുവന്‍ സമയം ഏര്‍പ്പെട്ടിരുന്ന വില്ലേജ് ഓഫീസറുടെ സേവനം അന്ന് ഏറെ ചര്‍ച്ചയായിരുന്നു.പിന്നീട് കുരുത്തിച്ചാലിലേക്ക് പോകുന്ന വഴിയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കു ന്നതിലും മേലുദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതും നാട്ടുകാ രില്‍ ഏറെ മതിപ്പുളവാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!