കാരാകുര്‍ശ്ശി:കോങ്ങാട്- മണ്ണാര്‍ക്കാട് -ടിപ്പുസുല്‍ത്താന്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് സര്‍ക്കാര്‍,പൊതുമരാമത്ത് വകുപ്പ് അനാസ്ഥമൂലമാണെന്നാരോപിച്ച് വലിയട്ട മുസ്ലിം ലീഗ് ധര്‍ണ നടത്തി.ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം അലി അസ് കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് നേതാക്കളായ മൂസ അരി യാനി, ഹംസ ഇ കെ, ഷബീറലി കാരക്കുന്ന് പങ്കെടുത്തു. യഥാ സമ യം റോഡുകളുടെ അറ്റകുറ്റപണി നടത്താത്തതും സൂചന ബോര്‍ ഡു കള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കു ന്ന തെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.സ്ഥിരം അപകട മേഖലയായ വലിയട്ട കുമ്പളാംകളം പാടത്തോട് ചേര്‍ന്നുള്ള കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് ഇതിനകം പത്തോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.കഴിഞ്ഞ ആഴ്ച ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.