മലപ്പുറം:യുവ എഴുത്തുകാരന്‍ ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ ഊമക്കുയില്‍ എന്ന പുതിയ നോവലിന്റെ പ്രകാശനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ ടി.പി. ഹാരിസ്, എന്‍.എ.കരീം. ഫിറോസ് ഖാന്‍ പുത്തനങ്ങാടി, നൗഷാദ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് എജ്യുമാര്‍ട്ട് ബുക്ക്‌ സാണ് പ്രസാധകര്‍. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര ലെഗസി എ.യു.പി.സ്‌കൂളിലെ അധ്യാപകനായി സേവനം തുടരുന്ന ഫിറോ സ്ഖാന്‍ പുത്തനങ്ങാടി ഇതിനകം 30 ലേറെ നോവലുകള്‍ എഴുതി യിട്ടുണ്ട്. 7 നോവലുകള്‍ കന്നടയിലേക്കും 2 നോവലുകള്‍ ഇംഗ്ലീഷി ലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!