മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7113 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കണ്ണൂര്‍ ജില്ലകയിലും, രണ്ടുപേര്‍ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 4 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 50 പേര്‍ മലപ്പുറം,33 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 271 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 121 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 147 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തു നിന്നു മായി വന്ന മൂന്ന് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 347 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 166 പേ രെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 75424 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 72557 പരിശോ ധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 347 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 275 സാമ്പിളുകള്‍ അയച്ചു. 21321 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 13977 പേര്‍ രോഗമുക്തി നേടി. ഇനി 1781 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 155845 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1263 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16871 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അലനല്ലൂർ സ്വദേശികൾ-4 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
അയിലൂർ സ്വദേശികൾ-4 പേർ
മണ്ണാർക്കാട് സ്വദേശികൾ-9 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-3 പേർ
എലപ്പുള്ളി സ്വദേശികൾ-3 പേർ
എലവഞ്ചേരി സ്വദേശികൾ-2 പേർ
എരിമയൂർ സ്വദേശികൾ-4 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
കണ്ണമ്പ്ര സ്വദേശികൾ-7 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊപ്പം സ്വദേശികൾ-6 പേർ
കോട്ടോപ്പാടം സ്വദേശികൾ-5 പേർ
കുലുക്കല്ലൂർ സ്വദേശികൾ-3 പേർ
മലമ്പുഴ സ്വദേശികൾ-4 പേർ
മാത്തൂർ സ്വദേശികൾ-2 പേർ
മുണ്ടൂർ സ്വദേശികൾ-5 പേർ
മുതുതല സ്വദേശികൾ-4 പേർ
നാഗലശ്ശേരി സ്വദേശികൾ-3 പേർ
നെല്ലായ സ്വദേശികൾ-3 പേർ
നെന്മാറ സ്വദേശികൾ-8 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-14 പേർ
ഒറ്റപ്പാലം സ്വദേശികൾ-21 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-36 പേർ
പറളി സ്വദേശികൾ-2 പേർ
പരുതൂർ സ്വദേശികൾ-5 പേർ
പട്ടാമ്പി സ്വദേശികൾ-10 പേർ
പട്ടിത്തറ സ്വദേശികൾ-2 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-5 പേർ
പിരായിരി സ്വദേശികൾ-11 പേർ
പുതുശ്ശേരി സ്വദേശികൾ-9 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-7 പേർ
തിരുവേഗപ്പുറ സ്വദേശികൾ-4 പേർ
തൃത്താല സ്വദേശികൾ-4 പേർ
വടകരപ്പതി സ്വദേശികൾ-3 പേർ
വടക്കഞ്ചേരി സ്വദേശികൾ-7 പേർ
വല്ലപ്പുഴ സ്വദേശികൾ-15 പേർ
വിളയൂർ സ്വദേശികൾ-2 പേർ
അകത്തെത്തറ, ആലത്തൂർ, അമ്പലപ്പാറ, ആനക്കര, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാകുറുശ്ശി, കരിമ്പ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ തത്തമംഗലം നഗരസഭ, മുതലമട, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുപ്പരിയാരം, ഷോർണൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തേൻകുറിശ്ശി, തൃക്കടീരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 10 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 175 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 175 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു