മണ്ണാര്‍ക്കാട്:ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കെ എസ് യു മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി തിരിനാ ളം സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡ ന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.സംഘപരിവാര്‍ വിരുദ്ധ നില പാടുകാരെ അന്യാമായി അറസ്റ്റ് ചെയ്യുകയാണെന്നും കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുകയും രാജ്യദ്രോഹ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സമരക്കാര്‍ ആരോപിച്ചു.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കെ. എസ്.യു പ്രസിഡണ്ട് ആസിഫ് അലി അദ്ധ്യക്ഷനായി.നിയോജക മണ്ഡലം കെ.എസ്.യു വൈസ് പ്രസിഡണ്ട് ജിയന്റോ ജോണ്‍, ജിത്തു,അജി തുടങ്ങിയവര്‍ പങ്കെടുത്തു.