അലനല്ലൂര്‍:ഒരു നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം പൂവ ണിയിക്കാന്‍ ഹാന്‍ഡ് വാഷും ഫ്‌ളോര്‍ ക്ലീനറും നിര്‍മിച്ച് വില്‍പ്പന നടത്തി പണം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.സ്‌കളിലെ രസതന്ത്രം അധ്യാപകനും പ്രോഗ്രാം ഓ ഫീസറുമായ സി ജി വിപിനിന്റെ നേതൃത്വത്തില്‍ നബീല്‍, ഹസ്‌ന, അജ്മല്‍,മൃദുല,അജ്മല്‍ ഷാനിബ്, അഖിലേഷ്, റിഷിന്‍,ഷബീര്‍, അനുശ്രീ,ഹന,ഡാനിഷ്,റിഷാദ്,ആദില,സായ്‌നുല്‍ ആബിദ്,ഹാഷ്മി ഹവ,ജിസ്‌ന,മിന്‍ഷാ,ശിവജ,അതുല്യ എന്നിവരാണ് ഹാന്‍ഡ് വാഷ് നിര്‍മാണ് ഉദ്യമത്തില്‍ പങ്കാളികളാകുന്നത്.സാന്ത്വനം എന്ന പേരി ലാണ് ഹാന്‍ഡ് വാഷ്,ഫ്‌ളോര്‍ ക്ലീനര്‍ നിര്‍മാണം.
ആദ്യ വില്‍പ്പന എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ഫഹദ് കെഎച്ച് പ്രധാന അധ്യാപകന്‍ എന്‍ അബ്ദുന്നാസറിന് നല്‍കി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ രാജ്കുമാര്‍,സി സിദ്ദീഖ്,വളണ്ടിയര്‍ ലീഡര്‍ പി ആര്‍ നബീല്‍,ശിവജ,മിന്‍ഷ എന്നിവര്‍ സംബന്ധിച്ചു.ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ തലത്തില്‍ വീടില്ലാതെ ബുദ്ധി മുട്ടുന്ന ഒരു വളണ്ടിയര്‍ക്കായാണ് സ്‌നേഹ ഭവനം ഒരുക്കുന്നത്. എന്‍എസ്എസ് ജില്ലാ തലത്തില്‍ നിര്‍മിക്കാന്‍ പോകുന്ന മൂന്നാമ ത്തെ വീടാണ് ഇത്.ജില്ലയിലെ വിവിധ ഹയര്‍ സെക്കണ്ടറി എന്‍ എസ്എസ് യൂണിറ്റുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 വീടു കളാണ് നിര്‍മിക്കുന്നത്.ഇതില്‍ നാല്‍ വീടുകളാണ് ഇനി പൂര്‍ത്തി യാകാനുള്ളത്.ജില്ലയിലെ 79 യൂണിറ്റുകളിലേയും വളണ്ടിയര്‍മാര്‍ വീട് നിര്‍മാമത്തിനായി വൈവിധ്യങ്ങളായ നിര്‍മാണ പ്രവര്‍ത്തന ങ്ങളിലൂടേയും ഉത്പന്നങ്ങളുടെ വില്‍പ്പനകളിലൂടെയുമാണ് പണം കണ്ടെത്തുന്നത്.