മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6434 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ,7 പേര്‍ തൃശ്ശൂര്‍,17 പേര്‍ കോഴിക്കോട്,46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ സമ്പ ര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേര്‍, ഉറവിടം അറിയാതെ 121 പേര്‍, ഇതര സംസ്ഥാനത്തു നിന്ന് വന്ന രണ്ടു പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.441 പേര്‍ക്ക് രോഗമുക്തി ഉള്ള തായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് ജില്ലയില്‍ 354 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 114 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 73096 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 70601 പരിശോധ നാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 303 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 444 സാമ്പിളുകള്‍ അയച്ചു. 19372 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 12690 പേര്‍ രോഗമുക്തി നേടി. ഇനി 1419 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 151900 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1355 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16509 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.