അലനല്ലൂര്‍: യു.പിയിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അടക്കം വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ വനിതാ ലീഗ് പ്രതിഷേധം. ദേശീയ, സംസ്ഥാന കമ്മിറ്റികളുടെ ആഹ്വാന പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലി ച്ച് പ്ലക്കാര്‍ഡുകളേന്തി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നടന്ന പ്രതി ഷേധം വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോ ക്കോട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത്, ടി.പി സൈനബ, ഇ.കെ മൈമൂന, കെ.സുലൈഖ എന്നിവര്‍ പങ്കെടു ത്തു.