അലനല്ലൂര്‍:മലയോര മേഖലയുടെ ജീവല്‍ പ്രശ്‌നങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് താലൂക്ക് മലയോര കര്‍ഷക സമിതി പ്രക്ഷോഭത്തി ലേക്ക്.ഈ മാസം 15ന് സമിതി നേതൃത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ഏകദിന ഉപവാസ സമരം നടത്തും.
കര്‍ഷക ദ്രോഹ ബില്‍ പിന്‍വലിക്കുക,വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക,വനംവകുപ്പിന്റെ കര്‍ഷക ദ്രോഹ നടപടി കള്‍ അവസാനിപ്പിക്കുക,മലയോര കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഉപവാസം.സമാപന യോഗത്തില്‍ പിജെ പൗലോസ് പങ്കെടുക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മലയോര കര്‍ഷക സംരക്ഷ ണ സമിതി പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പിപി എനു,കെ വേണുഗോപാല്‍,കെജി.ബാബു,ഉമ്മര്‍ മനച്ചിത്തൊടി ,ടി. കെ റഫീഖ്,പൂതാനി നസീര്‍ ബാബു,പിപി ഹംസ എന്നിവര്‍ സംസാരിച്ചു.