മണ്ണാര്‍ക്കാട്: ലോക പാലിയേറ്റീവ് കെയര്‍ ദിനമായ ഇന്നലെ നജാ ത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പാലിയേറ്റീവ് യൂനിറ്റ് അംഗങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി മാതൃകയായി. അധ്യാപകരായ കെ. മുഹമ്മദ് അസ് ലം, ഷജീര്‍ എന്നിവര്‍ രക്തദാനത്തിന് നേതൃത്വം നല്‍കി. കോളേജ് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് യൂനിറ്റ് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ സേവന പ്രവര്‍ത്തനമെന്ന നിലക്കാണ് രക്തദാനം നടത്തിയതെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പലും പാലിയേറ്റീവ് യൂനിറ്റ് കോഡിനേറ്ററുമായ മുഹമ്മദ് അസ് ലം പറഞ്ഞു.എല്ലാ വെള്ളിയാഴ്ചകളിലും താലൂക്കാശുപത്രിയില്‍ ഒരു നേരത്തെ ഭക്ഷണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന പദ്ധതി നജാത്ത് കോളേജ് പാലിയേറ്റീവ് യൂനിറ്റ് വര്‍ഷങ്ങളായി നടത്തി വരുന്നുണ്ട്.