മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കോവിഡ് ആന്റിജന്‍ പരിശോധന നടത്തുന്നതിന് അനുമതി ലഭിച്ചു.തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കുമെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.പരിശോധന നിരക്ക് 650 രൂപയാണ്. റിപ്പോര്‍ട്ട് അര മണിക്കൂറിനകം ലഭ്യമാകും.ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്ന നടമാളികറോഡിലുള്ള നീതി ഫിസിയോ തെറാപ്പി സെന്ററിലാണ് ആന്റിജന്‍ പരിശോധനയും നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് മണ്ണാര്‍ക്കാട് സൗകര്യം ഇല്ലാത്തതിനാല്‍ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി കഴിഞ്ഞദിവസം റൂറല്‍ ബാങ്കി ന്റെ നേതൃത്വത്തില്‍ ആര്‍ടി പിസിആര്‍ പരിശോധനാ കേന്ദ്രം മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ക്ക്:9633095555