മണ്ണാര്‍ക്കാട്:ജില്ലയില്‍ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുവരെ ശുചിത്വ പദവി സ്വയം പ്രഖ്യാപിച്ചത്. ഇതില്‍ പരിശോധന പൂര്‍ത്തീകരിച്ച് അവലോകന സമിതി യോഗം ചേര്‍ന്ന് വിലയിരു ത്തിയ 28 ഗ്രാമ പഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വ പദവി പ്രഖ്യാ പനമാണ് മുഖ്യമന്ത്രി നടത്തിയത്. വിദഗ്ധ പരിശോധന പ്രകാരം ജില്ല യിലെ ഗ്രാമ പഞ്ചായത്തുകളില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 94 മാര്‍ക്കോടെ ഒന്നാമതെത്തി. നഗരസഭകളില്‍ 91 മാര്‍ക്കോടെ ചിറ്റൂര്‍ – തത്തമംഗലം ഒന്നാമതായി.നല്ലേപ്പിള്ളി, പല്ലശ്ശന, നെന്മാറ, വണ്ടാഴി, ആലത്തൂര്‍, തരൂര്‍, വടക്കഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി, പരതൂര്‍, മുതുതല, കപ്പൂര്‍, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കരി മ്പുഴ, പൂക്കോട്ടുകാവ്, കാരാക്കുറുശ്ശി, മുണ്ടൂര്‍, മണ്ണൂര്‍, കോങ്ങാട്, മങ്കര, പുതുപ്പരിയാരം, അകത്തേത്തറ, കൊടുമ്പ്, കൊടുവായൂര്‍, അമ്പലപ്പാറ, അനങ്ങനടി, അഗളി പഞ്ചായത്തുകളും ഷൊര്‍ണ്ണൂര്‍, ചിറ്റൂര്‍ – തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം നഗരസഭകളും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുമാണ് സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനത്തിലുള്‍പ്പെട്ട ജില്ലയില്‍ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങള്‍.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിനുള്ള ശുചിത്വ പദവി സാക്ഷ്യപ ത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ ഏറ്റു വാങ്ങി.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനുള്ള ശുചിത്വ പദവി സാക്ഷ്യപത്രം പ്രശസ്ത കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന് കൈമാറി.
അഗളി പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവി പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അഗളി എ.എസ്.പി പദം സിങില്‍ നിന്നും ഏറ്റുവാങ്ങി.
കോങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു.
മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു നിര്‍വഹിച്ചു.
തരൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പുരസ്‌കാരം ആലത്തൂര്‍ ജോയിന്റ് ബി.ഡി.ഒ കണ്ണനില്‍ നിന്നും തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍ ഏറ്റുവാങ്ങി
നെന്മാറ ഗ്രാമപഞ്ചായത്തിനുള്ള ശുചിത്വ പദവി സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍ ഏറ്റു വാങ്ങി.
അകത്തേത്തറ ഗ്രാമപഞ്ചായത്തിനുള്ള ശുചിത്വ പദവി പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് പഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന് കൈമാറി.
ചിറ്റൂര്‍ -തത്തമംഗലം നഗര സഭക്കുള്ള ശുചിത്വപദവി പുരസ്‌ക്കാരം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നഗരസഭ ചെയര്‍മാന്‍ കെ. മധുവിന് കൈമാറി.
മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പുരസ്‌ക്കാരം മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ. വി സ്വാമിനാഥന്‍ ഏറ്റുവാങ്ങി.
പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിനുള്ള ശുചിത്വ പദവി പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരിക്ക് കൈമാറി.
അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദവി സാക്ഷ്യപത്രം അഡ്വ.കെ.ഗോപിനാഥന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞന് കൈമാറി.
നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിനുള്ള ശുചിത്വ പദവി പുരസ്‌കാരവും പ്രശസ്തി പത്രവും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ പഞ്ചായത്ത് പ്രസിഡന്റ് ശാര്‍ങ്ഗധരന് കൈമാറി.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുമാരന്‍ ഏറ്റുവാങ്ങി
മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും ശുചിത്വ പദവിയിലെത്തിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക്
മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും സമയബന്ധിതമായി ശുചിത്വ പദവിയിലെത്തിച്ച ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ബ്ലോക്കിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഹരിത കര്‍മ്മ സേനകള്‍ സജീവമാണ്. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ 19, 213 വീടുകളിലാണ് ഉറപ്പാക്കിയിട്ടുള്ളത്. 2358 വാണിജ്യ സ്ഥാപനങ്ങളില്‍ കൃത്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനമുണ്ട്. 30 ഇടങ്ങളില്‍ സാമൂഹ്യ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ 8.5 ടണ്‍ ജൈവ മാലിന്യം വളമാക്കി മാറ്റുന്നു. 23886 വീടുകളില്‍ നിന്നും, 1830 സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേനകള്‍ അജൈവ മാലിന്യം ശേഖരിക്കുന്നു. 107.28 ടണ്‍ ഖരമാലിന്യം എല്ലാ മാസവും ഉത്പാദിപ്പിക്കപ്പെടുന്ന ബ്ലോക്ക് പരിസരം ശുചിത്വമുള്ള മേഖലയാക്കുന്നതിന് മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും കൂട്ടിയിണക്കി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ദേശീയ തലത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിച്ച മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നാഷണല്‍ വെബിനാറില്‍ പങ്കെടുത്ത സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്തും ശ്രീകൃഷ്ണപുരമാണ്.