പാലക്കാട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യ മാ യ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാ ക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാല ക്കാട് ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാ നത്തെ 559 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സമ്പൂർണ ഖര മാലിന്യ സംസ്കരണ പദവി പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഖരമാലിന്യ സംസ്കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരു ക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുകയും തുടർ ന്ന് ദ്രവമാലിന്യമുൾപ്പെടെയുള്ള സമ്പൂർണ മാലിന്യ സംസ്കരണം ഒരുക്കുന്ന മുറയ്ക്ക് സമ്പൂർണ ശുചിത്വ പദവി നൽകുകയായിരുന്നു നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സർക്കാർ ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ 250 തദ്ദേശ സ്ഥാപനങ്ങളെയാണ് ഇതിനായി ഉദ്ദേശി ച്ചത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മക മായ ഇടപെടലിലൂടെ ഇതിൽ ഇരട്ടി വർധനവുണ്ടാക്കാൻ സാധിച്ചു.
ശുദ്ധവും സമൃദ്ധവുമായ ജലലഭ്യത ഉറപ്പു വരുത്തുക, മണ്ണ് – ജലം – വായു എന്നിവയുടെ സ്വാഭാവിക ശുദ്ധി തിരിച്ചുപിടിക്കുക, സുര ക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ജൈവകൃഷി പ്രോത്സാഹി പ്പി ക്കുക എന്നിവയാണ് ഹരിത കേരളം മിഷനിലൂടെ ലക്ഷ്യമിട്ടത്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ഉറവി ട മാലിന്യ സംസ്കരണം, എയറോബിക് കമ്പോസ്റ്റിംഗ് സംവിധാന ങ്ങൾ, ജൈവവളമാക്കി മാറ്റുന്നതിനുള്ള യൂണിറ്റ് സ്ഥാപിക്കൽ എന്നിവ ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാനായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിത കർമ്മ സേനയെ രൂപീകരിച്ചു. 1551 സംരംഭ ഗ്രൂപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർ ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിച്ച് പുന: ചംക്ര മണത്തിനായി ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്ന ശൃംഖല പൂർത്തിയായതോടെ അജൈവ മാലിന്യ പ്രശ്നത്തിന് വലിയൊ രള വിൽ പരിഹാരമായിട്ടുണ്ടെന്നും ക്ലീൻ കേരള കമ്പനിയുടെ സഹക രണത്തോടെ ഇ- മാലിന്യശേഖരണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.