അനല്ലൂര്‍:കോവിഡ് സാമൂഹ്യ വ്യാപന തോത് ഉയരുന്ന സാഹചര്യ ത്തില്‍ അലനല്ലൂരിനും അതിജാഗ്രതയുടെ നാളുകള്‍.സമ്പര്‍ക്ക രോ ഗികളുടേയും ഉറവിടം അറിയാത്ത കേസുകളുടേയും എണ്ണം വര്‍ധി ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ തരിമ്പും വിട്ട് വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു.രണ്ട് മാസ ത്തിനിടെ പഞ്ചായത്തിലെ നൂറോളം പേര്‍ക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധിച്ചത്.ഇരുപതോളം ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശ ങ്ങളിലും കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളും ഉണ്ടാകുന്ന സാഹചര്യത്തില്‍ അത്യന്തം ജാഗ്രത പുലര്‍ത്തണം.കോ വിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഒരാഴ്ച മുമ്പ് മുതല്‍ സമ്പര്‍ക്കമു ണ്ടായവര്‍ ക്വാറന്റൈനിലിരിക്കണം.രോഗിയുമായി അവസാനം അടുത്ത് ഇടപഴകിയ ദിവസം മുതല്‍ 14 ദിവസത്തേക്കാണ് വീട്ടിലു ള്ളവരോടും പോലും അകലം പാലിച്ച് നിരീക്ഷണത്തില്‍ കഴിയേണ്ട ത്.ഇക്കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ പരിശോ ധന നടത്തണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായി ഒരാഴ്ചക്ക് ശേഷ മാണ് പരിശോധന നടത്തേണ്ടത്.ഇതിനായി പുറത്തേക്കിറങ്ങു മ്പോള്‍ മറ്റുള്ളവരിലേക്ക് രോഗാണു സംക്രമണത്തിനിടയാക്കാതി രിക്കാന്‍ ശ്രദ്ധിക്കണം.
ഓഫീസുകള്‍,ബാങ്കുകള്‍,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രോഗികളുടെ സമ്പര്‍ക്കമുണ്ടായാല്‍ ഇവിടങ്ങളിലുള്ളവര്‍ സമ്പര്‍ക്ക മുണ്ടായ ദിവസം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും.സ്ഥാപനം അടച്ചിടുകയും വേണം.എന്നാല്‍ മറ്റ് തൊഴിലാളി കളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമെങ്കില്‍ അണുവിമുക്തമാക്കിയ ശേഷം തുറക്കാവുന്നതാണ്.
ഗര്‍ഭിണികള്‍,കുട്ടികള്‍,പ്രായം ചെന്നവര്‍,നിത്യരോഗികള്‍ എന്നിവ രിലേക്ക് രോഗാണു എത്താതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമ യാണെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു.അത്യാവശ്യ കാര്യ ത്തിന് വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍, സാനിട്ടൈ സര്‍ ഉപയോഗം,സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമാ യി പാലിക്കണം.ആരോഗ്യവകുപ്പിന്റേയും പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാണ്.സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നടന്ന് വരുന്നുണ്ട്.സെന്റിനല്‍ സര്‍വ്വലൈന്‍സിന്റെ ഭാഗമായുള്ള പരിശോധയും തുടരുന്നു. രോഗികളുടെ എണ്ണം പെരുകുന്നത് ഭീതിയും വര്‍ധിപ്പിക്കുകയാണ്.ക്ലസ്റ്ററിന്റെ വക്കിലേക്ക് നീങ്ങിയ എടത്തനാട്ടുകരയില്‍ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തുമെല്ലാം ചേര്‍ന്ന് സ്വീകരിച്ച പ്രതിരോധ നടപടികളും ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയുമാണ് രക്ഷയായത്.പഞ്ചായത്തില്‍ ഇതുവരെ ഇരുനൂറോ ളം പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.