മണ്ണാര്‍ക്കാട്: റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോ വിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം പ്രവര്ത്ത നമാ രംഭിച്ചു.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്ത മന്,വൈസ് പ്രസിഡന്റ് രമ സുകുമാരന്‍,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റിയാസ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് 19ന്റെ ആധികാരിക പരിശോധനയായ ആര്‍ടിപിസി ആര് പരിശോധനക്ക് മണ്ണാര്‍ക്കാട് സൗകര്യം ഇല്ലാത്തതിനാല്‍ ജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കോഴിക്കോട് ആര് സെല്‍ ലാബോ റട്ടറിയുമായി സഹകരിച്ച് ബാങ്ക് പരിശോധന കേന്ദ്രം തുറന്നത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പരിശോധന സൗകര്യം ലഭ്യമാകും. അടുത്ത ദിവസം റിപ്പോര്‍ട്ട് ലഭ്യമാകും.2750 രൂപയാണ് പരിശോധന ഫീസ്.
ബാങ്കിന്റെ ഹെഡ്ഡ് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന നീതി ഫിസിയോ തെറാപ്പി സെന്ററിലാണ് ആര്‍ടിപിസിആര്‍ പരിശോധ ന കേന്ദ്രമുള്ളത്.ആന്റിജന്‍ പരിശോധനയും ഉടന്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633095555.