മണ്ണാര്‍ക്കാട്:ഹത്രസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 20 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി, നായാടിക്കു ന്ന്,മണ്ണാര്‍ക്കാട് ബസ്റ്റാന്റ്,കോടതിപ്പടി,കുന്തിപ്പുഴ എന്നിവിടങ്ങ ളിലായിരുന്നുപ്രതിഷേധ കൂട്ടം. മണ്ഡലം സെക്രട്ടറി കെ.വി.അമീര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ കെ.കെ. അബ്ദു ള്ള, സി.ഫൈസല്‍, കമ്മിറ്റി അംഗങ്ങളായ സി.എ ഖലീല്‍, എം.സി. നിസാം,തന്‍സീല്‍, മുഹമ്മദലി, അബ്ദുല്ലകോയ തങ്ങള്‍, റിയാസ്, ഫ്രറ്റെണിറ്റി ഭാരവാഹികളായ കെ.കെ വസീം , കെ.വി ബാസില്‍, എന്‍.കെ ഫായിസ് ,ബസീം എന്നിവര്‍ പ്രതിഷേധ സമര ത്തിന് നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായി രുന്നു പ്രതിഷേധം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!