മണ്ണാര്‍ക്കാട്:കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസ്സോസിയേഷന്‍ (കെആര്‍എഫ്എ) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നിലവി ല്‍ വന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ രക്ഷാധികാരി രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ ധനീ ഷ് ചന്ദ്രന്‍ തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ നാസര്‍ പാണ്ടിക്കാട് കമ്മിറ്റി പ്രഖ്യാപനം നിര്‍വ്വ ഹിച്ചു.സനീഷ് ഒറ്റപ്പാലം, റാഫി കൊല്ലം, ഹുസൈന്‍ ആലുവ, സിദ്ദീ ഖ് വടക്കാഞ്ചേരി, ശരീഖ് കാസര്‍കോഡ്, ഹാഷിം തിരുവനന്ത പുരം,അബൂബക്കര്‍ കോങ്ങാട്,മുബാറക്ക് പാലക്കാട് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് മണ്ഡലം രക്ഷാധികാരിയായി രമേഷ് പൂര്‍ണ്ണിമയേയും, പ്രസിഡന്റായി സുബൈര്‍ സോഫ്റ്റ് ഫുട്ട് വെയറിനേയും, ജന:സെ ക്രട്ടറിയായി ഷമീര്‍ കിങ്ങ്‌സ് ഫൂട്ട് വെയറിനേയും, ട്രഷറര്‍ ആയി നസീര്‍ സിറ്റി മാക്‌സിനേയും തിരഞ്ഞെടുത്തു.വെസ് പ്രസിഡന്റ് ജാഫര്‍, ഇക്കരിമത്ത്, മുഹമ്മദ് എന്നിവരേയും, സെക്രട്ടറിമാരായി അലി അക്ബര്‍, ജലീല്‍, ബഷീര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
കേരളത്തിലെ എല്ലാ ജില്ലകളിലും കെആര്‍എഫ്എയ്ക്ക് ജില്ലാ കമ്മി റ്റികള്‍ നിലവില്‍ വന്നിട്ടുണ്ട്.ജില്ലകള്‍ തോറും മണ്ഡലം അടിസ്ഥാ നത്തിലും യൂണിറ്റ് അടിസ്ഥാനത്തിലും കമ്മിറ്റികള്‍ രൂപീകരിക്കു ന്നതായും ഭാരവാഹികള്‍ അറിയിച്ചു.തികച്ചും സ്വതന്ത്ര സംഘടന യായ കെആര്‍എഫ്എ കേരളത്തിലെ ഫൂട്ട് വെയര്‍ വ്യാപാരികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ട്ടാണ് രൂപീകൃതമായിട്ടുള്ളത്.