മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ റവന്യു പുറമ്പോക്കില്‍ സ്ഥാപിച്ച സിപിഎം പാര്‍ട്ടി ഓഫീസ് ഉള്‍പ്പടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി പൊറ്റശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെപിസിസി സെക്രട്ടറി പിവി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്കാരാട്ട് അധ്യക്ഷ ത വഹിച്ചു.ഡിസസി സെക്രട്ടറി സി അച്യുതന്,ഒപി ഷെരീഫ്, ചെറൂട്ടി മുഹമ്മദ്,അരുണ്‍ പാലാക്കുറുശ്ശി,ജോയ് ജോസഫ്,ബേബി ചെറുകര,മുഹമ്മദ് ഗിസാന്‍,ബിന്ദു മണികണ്ഠന്, പ്രിയ,എവി. മുസ്തഫ, സുല്‍ഫിക്കര്‍ അലി,സിജാഹ്,റാണി,രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.