തച്ചമ്പാറ:ജവഹര്‍ ബാല്‍ മഞ്ച് ഗാന്ധിജിയുടെ ഒരു ലക്ഷം ഛായാ ചിത്രങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാ ടനം ഗാന്ധിസപ്താഹ് തച്ചമ്പാറ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എഐസിസി അംഗം കെ.എ തുളസി നിര്‍വ്വഹിച്ചു. ചിത്രവിതര ണോദ്ഘാടനം കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിഎന്‍ ശിവദാസന്‍ നിര്‍വ്വഹിച്ചു.ശ്രീനാഥ് എസ് അധ്യക്ഷനായി.ഡിസിസി ജനറല്‍ സെക്രട്ടറി സി അച്യുതന്,കോങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് ആന്റണി മതിപ്പുറം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് എന്നിവര്‍ സംസാരിച്ചു.സജീവ് ജോര്‍ജ്ജ് പോള്‍ സ്വാഗതവും കെഎം പോള്‍ നന്ദിയും പറഞ്ഞു.