അഗളി:കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന – കാസ്്പ് (ആരോഗ്യ ഇന്‍ഷൂറന്‍സ്)പദ്ധതിയുടെ സില്‍വര്‍ ക്വാളിറ്റി സര്‍ട്ടി ഫിക്കേറ്റ് ലഭിച്ചു.ദേശീയ തലത്തിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് നേടുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി.ആശുപത്രിയുടെ ഗുണനില വാരവും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വിജയവും ഓണ്‍ ലൈന്‍ വഴി വിലയിരുത്തി ദേശീയ തലത്തിലുള്ള സമിതിയാണ് ഈ അവാര്‍ഡിന് വേണ്ടി ആശുപത്രിയെ തെരഞ്ഞെടുത്തത്.സൂപ്രണ്ട് ഡോ.ആര്‍ പ്രഭുദാസ്,കാസ്പ് ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അരു ണ്‍,പിആര്‍ഒ ജോബി തോമസ്,ആരോഗ്യ ഇന്‍ഷൂറന്‍സ് സ്റ്റാഫുക ളായ ജൂലിയ,രാജ് കിരണ്‍,നന്ദകുമാര്‍ എന്നിവരടങ്ങിയ ടീം അംഗ ങ്ങളാണ് ഇതിനായി പ്രവര്‍ത്തിച്ചത്.അംഗീകാരം വഴി ആരോഗ്യ ഇന്‍ഷൂറന്‍സില്‍ പത്ത് ശതമാനം അധിക തുക ആശുപത്രി വിക സന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കും.സില്‍വ്വര്‍ ക്വാളിറ്റിയില്‍ ഗോള്‍ ഡ് ക്വാളിറ്റി അവാര്‍ഡ് ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന ക്വാളിറ്റി ഓഫീസര്‍ അംജിത്ത് കുട്ടിയുടെ നേതൃത്വ ത്തില്‍ ആരംഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!