പാലക്കാട്:കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാ ഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തി ല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികി ത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര രോഗബാധിതര്‍ അല്ലാത്തവ ര്‍ക്ക് ഇവിടെ ചികിത്സ ഉറപ്പാക്കാനാവും. കാറ്റഗറി ബി, സി യില്‍ ഉള്‍പെടുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇതുമൂലം സാധ്യമാ കും.കോവിഡ് 19 അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രി യില്‍ പരമാവധി രോഗികളെ പ്രവേശിപ്പിച്ച് കഴിഞ്ഞു. വരും മാസ ങ്ങളില്‍ രോഗികളുടെ വര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ അടക്കം കോവിഡ് ബാധിതരെ ചികില്‍സിപ്പി ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയി ച്ചു.

ജില്ലാ ആശുപത്രിയില്‍ 24 ഐ.സി.യു ബെഡുകളുള്ള വാര്‍ഡ് കോ വിഡ് ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 14 മുറികള്‍ കോവിഡ് പോസിറ്റീ വാകുന്ന ഗര്‍ഭിണിക്കള്‍ക്കായും നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, പട്ടാമ്പി, പെരിങ്ങോട്ടുകു റിശ്ശി, ഗവ. വിക്ടോറിയ ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍, കിന്‍ഫ്ര, അഗളി സി.എഫ്.എല്‍.ടി.സി.കളിലും ചികിത്സ തുടരുന്നു. ജില്ലയിലെ കോവിഡ് പരിശോധന തോത് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാല മുരളി പങ്കെടുത്തു.

മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് സജ്ജമായി

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി മന്ത്രി അറിയിച്ചു. ഇവിടെ രണ്ടു വെന്റിലേറ്റര്‍, 100 ഓക്‌സിജന്‍ സൗകര്യം അടങ്ങിയ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 300 ഓളം പേരെ ഇവിടെ ചികില്‍സിക്കാനാവും.

സ്വകാര്യ ആശുപത്രികളും ഒരുങ്ങി

ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. വള്ളുവനാട് ആശുത്രിയില്‍ കോവിഡ് രോഗബാധിതര്‍ക്കായി 60 കിടക്കകള്‍, ഗര്‍ഭിണികള്‍ക്കായി 30 കിടക്കകള്‍, 10 വെന്റിലേറ്റര്‍ എന്നിവ ഒരു ക്കിയിട്ടുണ്ട്. തങ്കം ഹോസ്്പ്പിറ്റലില്‍ 32 ഓക്‌സിജന്‍ കിറ്റ്, പി.കെ ദാസില്‍ 100 ബെഡുകള്‍, രണ്ട് വെന്റിലേറ്ററുകള്‍, പാലന ആശു പത്രിയില്‍ 20 ബെഡുകള്‍, വെല്‍ക്കെയറില്‍ 20 ബെഡ്, നാല് ഐ.സി.യു, അവിറ്റീസിന്റെ കൊടുവായൂരിലെ ക്ലിനിക്കില്‍ 15 ബെഡുകള്‍, ലക്ഷ്മി ഹോസ്പ്പിറ്റലില്‍ എട്ട് കിടക്കകള്‍ ഉള്‍പ്പെടെ യുള്ള സൗകര്യങ്ങള്‍ തയ്യാറായിട്ടുണ്ട്.

ഹോം ഐസോലേഷന്‍ പ്രോത്സാഹിപ്പിക്കണം

കോവിഡ് രോഗലക്ഷണമില്ലാത്ത 2007 പേര്‍ നിലവില്‍ ജില്ലയിലെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു. ഇവര്‍ക്ക് ഫലപ്രദമായ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ ഐസോലേഷനില്‍ തുടര്‍ന്നാല്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ കൂടുതലായും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളില്‍ പ്രവേശിപ്പിക്കാ നാവും. വരും മാസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും മന്ത്രി അറിയിച്ചു.

ഒരു കോടിയോളം രൂപ പിഴ ഈടാക്കി

കോവിഡ് രോഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് മികച്ച ഇടപെടലാണ് ജില്ലയില്‍ നടത്തിയതെന്നും വിവിധ നിയമലംഘന ങ്ങള്‍ക്ക് ഒരു കോടിയോളം രൂപ പിഴതുകയായി മാത്രം ഈടാക്കി യതായും മന്ത്രി അറിയിച്ചു. 68000 ഓളം കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റ്, മീന്‍ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ആള്‍കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരെ പ്രത്യേകം ശ്രദ്ധിക്കും. ലോഡ് ഇറക്കിയതിനു ശേഷം ഉടനെ തിരിച്ചുപോവാനുള്ള നിര്‍ദേ ശം നല്‍കും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉടമകള്‍ ഉറപ്പാക്കണം. കൂടാ തെ, ഇവയുടെ ഉപയോഗവും ത്വരിതപ്പെടുത്തും. കടകളിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിച്ച ബോര്‍ഡുകള്‍ പ്രദര്‍ ശിപ്പിക്കാനും നിര്‍ദേശം നല്‍കി.

പ്രതിഷേധ സമരങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം സ്വാഗതാര്‍ഹം

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് മന്ത്രി എ.കെബാലന്‍ പറഞ്ഞു. അതേസമയം, പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ അവസാനി പ്പിക്കാത്ത ചില സംഘടനകളും പാര്‍ട്ടികളും തീരുമാനം പുനപ രിശോധിക്കണമെന്നും രോഗം വരാതിരിക്കാനുള്ള സമീപനം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരും സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നെല്ല് സംഭരണം: മില്ലുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും

ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് എം.ഡിയുമായി ചര്‍ച്ച നടത്തിയതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നെല്ല് സംഭരണത്തിനായി ജില്ലയിലെ പാഡികോ (സഹകരണ സംഘം), കൂടാതെ മറ്റ് മൂന്ന് മില്ലുകള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വരും ദിവസങ്ങളി ല്‍ ബാക്കി മില്ലുടമകളുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കു മെന്ന് സിവില്‍ സപ്ലൈസ് എം.ഡി അറിയിച്ചതായി മന്ത്രി പറഞ്ഞു. മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്‍ഷൂറന്‍സുമായി ബന്ധ പ്പെട്ട് കിട്ടിയ തുക സിവില്‍ സപ്ലൈസില്‍ നിന്നും കാലതാമസം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിക്കും. മില്ലുടമകള്‍ക്ക് നല്‍കാ നുള്ള കൈകാര്യ ചെലവ് അടിയന്തരമായി സപ്ലൈകോ നല്‍കു ന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രളയകാലത്ത് നശിച്ച ഭക്ഷ്യ ധാന്യങ്ങളുടെ ചെലവ് സിവില്‍ സപ്ലൈസ് മുഖേന ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!