കുമരംപുത്തൂര്‍:ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കുമരം പുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്സ് ക്ലബ്ബ് വട്ടമ്പലം മദര്‍ കെയര്‍ ഹോ സ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.15 ഓളം ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന് ആമ്പാടത്ത്,സലീം ജി ബി ,സുഹൈല്‍ , ജംഷീര്‍, സാലി കുന്നത്ത്, സൈതലവി, കുമാരന് ,വിപിന്‍ ദാസ്,കുഞ്ഞു,കുട്ടി മുസ്ലിയാരകത്ത് തുടങ്ങിയവര്‍ നേതൃ ത്വം നല്കി.പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നായി പെരിന്തല് മണ്ണ സര്‍ക്കാര്‍ ബ്ലഡ് ബാങ്കിലേക്ക് ക്ലബ്ബ് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്ത് രണ്ട് തവണ പുരസ്കാരം ഏറ്റുവാങ്ങിയ ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണ മാണ് മദര്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്കും രക്തം ദാനം ചെയ്തത്.കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെയായി മണ്ണാര്‍ക്കാട് മേഖല യില്‍ ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതും പള്ളിക്കുന്ന് ഫ്രണ്ട്സ് ക്ലബ്ബാണ്.