അലനല്ലൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ആവിഷ്‌കരിച്ച ഉബൈദ് ചങ്ങലീരി ജീവകാരുണ്യ പദ്ധതി യിലേക്ക് യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഫണ്ട് കൈ മാറി. ഏഴ് ശാഖകളില്‍ നിന്നായി ശേഖരിച്ച 35,000 രൂപയാണ് കൈ മാറിയത്.തുക യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കള ത്തില്‍ , മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി എന്നിവര്‍ക്ക് മേഖലാ പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട് എന്നിവര്‍ നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലീരി, വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മഠത്തൊടി അലി, നാണി പൂളക്കല്‍, സി.സക്കീര്‍, മൂസ പുലയക്കളത്തില്‍, റഹീസ് എടത്തനാട്ടുകര, അഫ്‌സല്‍ കൊറ്റരായില്‍, ഷഫീക്ക് എന്നിവര്‍ സംബന്ധിച്ചു.