മണ്ണാര്‍ക്കാട്:ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറു തെ വിട്ടുകൊണ്ടുള്ള കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ.ഈ കുറ്റത്തില്‍ ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല എന്നതാണ് കാരണമെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് വളരെ വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്നും എംഎല്‍എ ചുണ്ടിക്കാട്ടി.ബാബിരി മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ട താണ്.മതേതര ഇന്ത്യയുടെ പൈതൃകം തച്ചുടച്ച ഈ കുറ്റകൃത്യം ചെ യ്തവരെ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹി ക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ നീതിന്യായ വ്യവസ്ഥിതി പരാജയപ്പെട്ടിരിക്കുകയാണ്. കര്‍സേവകര്‍ക്ക് പ്രോത്സാഹനം നല്‍ കി ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് സംഭവസ്ഥലത്തുതന്നെ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പല കുറ്റവിമുക്തരാക്കപെട്ട പ്രതി കള്‍.വിധിക്കെതിരെ അപ്പീല്‍ പോയി ഈ രാജ്യത്തിന്റെ മതേതര ത്വത്തിന് കളങ്കം ചാര്‍ത്തിയ ഹീനകൃത്യം ചെയ്തവര്‍ക്കെതിരെ കൃത്യമായ ശിക്ഷാനടപടികള്‍ ഉറപ്പുവരുത്തേണ്ടത് മതേതര ഇന്ത്യ യുടെ ആവശ്യമാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.