അട്ടപ്പാടി: കക്കുപ്പടിയില്‍ കിണറ്റില്‍ തമിഴ്‌നാട് സ്വദേശി സെല്‍വി യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.ഇതുമായി ബന്ധപ്പെട്ട് സെല്‍വിയുടെ കൂടെ താമസിച്ചിരു ന്ന തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി മുട്ടില്‍ വീട്ടില്‍ ഹംസ (52 )യെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സെല്‍വിയുടെ മൃതദേഹം താഴെ കക്കുപ്പടി ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ മദ്യലഹരിയിലായിരുന്ന ഹംസ ഇരു മ്പ് ദണ്ഡുപയോഗിച്ച് സെല്‍വിയുടെ തലയ്ക്കടിക്കുകയും മരണം ഉറപ്പാക്കാന്‍ പ്ലാസ്റ്റിക് കയറു കൊണ്ട് കഴുത്തില്‍ മുറുക്കിയ ശേഷം കത്തിയുപയോഗിച്ച് വയറില്‍ കുത്തുകയുമായിരുന്നുവെന്ന് പോലീ സ് പറഞ്ഞു.ശേഷം കിണറ്റിലേക്ക് മൃതദേഹം തള്ളിയിടുകയും പുല ര്‍ച്ചെ മൂന്ന് മണിയോടെ ബൈക്കില്‍ തൃശ്ശൂരിലേക്ക് പോവുകയും ചെയ്തതായി പോലീസ് പറഞ്ഞു.തൃശ്ശൂര്‍ വടക്കേക്കാട്ട് നിന്ന് പോലീ സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഞായറാഴ്ച കക്കുപ്പടിയിലെ ത്തിച്ച് തെളിവെടുത്തു.

ഒമ്പത് വര്‍ഷം മുമ്പ് ഹംസയുടെ തൃശ്ശൂരിലെ വീട്ടിലേക്ക് തമിഴ്‌നാ ട്ടിലെ വില്ലുപുരത്തെ കള്ളക്കുറിശ്ശിയില്‍ നിന്നും എത്തിയതായി രുന്നു സെല്‍വി.ഹംസയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. സെല്‍വിക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.വീട്ടില്‍ വെച്ച് അടുപ്പത്തിലായ ഹംസയും സെല്‍വിയും രണ്ട് വര്‍ഷം മുമ്പ് വയനാട്ടിലേക്ക് നാട് വിട്ടു.പിന്നീടാണ് അട്ടപ്പാടിയിലെ പാടവയ ലിലെത്തിയതെന്ന് പോലീസ് പറഞ്ഞു.എഎസ്പി പദംസിംഗ്,അഗളി സിഎ ബികെ സുനില്‍കൃഷ്ണന്‍,എസ്‌ഐ രതീഷ്,ഷേണു,എസ് സി പി ഒ ദേവസ്യ,സുന്ദരി,സിപിഒ ഗോപന്‍,ശ്രീരാജ്,അബു ജാഫര്‍ എന്നി വരുടെ നേതൃത്വത്തിലാണ് ഹംസയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!