മണ്ണാര്‍ക്കാട്:വടക്കുംമണ്ണത്ത് പ്രവര്‍ത്തനമാരംഭിച്ച എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അഡ്മി ഷന്‍ പുരോഗമിക്കുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ നാലക ത്ത് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉന്നത വിദ്യാഭ്യാ സം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അന്യസംസ്ഥാ നങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹ ചര്യത്തി ലാണ് സ്വന്തം നാട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യമാണ് എമറാള്‍ഡിനുള്ളത്. ഈ ലക്ഷ്യ പ്രാപ്തിക്കായി യുജിസി അംഗീകൃതമായ രാജസ്ഥാനിലെ സിംഘാനിയ യൂണിവേഴ്‌സിറ്റി,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,കേരള സര്‍ക്കാരിന് കീഴിലുള്ള സി ആപ്റ്റ് എന്നിവയുടെ കോഴ്‌സുകളാണ് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോള ജി വാഗ്ദാനം ചെയ്യുന്നത്.

കോഴ്‌സുകള്‍ (സിംഘാനിയ യൂണിവേഴ്‌സിറ്റി)

ബിഎസ് സി മെഡിക്കല്‍ മൈക്രോ ബയോളജി
ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി
ബി എസ് സി ലാബോറട്ടറി ടെക്‌നോളജി
ബാച്ചിലര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍
എംബിഎ ഇന്‍ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളും കൂടെ ആഡോണ്‍ കോഴ്‌സുകളും

ബിബിഎ വിത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ബിബിഎ വിത്ത് ഏവിയേഷന്‍
ബിബിഎ വിത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
ബിബിഎ വിത്ത് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍
ബികോം വിത്ത് ഏവിയേഷന്‍
ബികോം വിത്ത് എസിസിഎ/സിഎംഎ
ബികോം വിത്ത് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്
ബികോം ഫിനാന്‍സ്
ബിഎ ഇംഗ്ലീഷ്

വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ ഡിഗ്രിയോടു കൂടി തൊഴിലധിഷ്ഠിതമായ ഒരു പ്രൊഫഷണല്‍ സെര്‍ട്ടിഫിക്കേഷന്‍ കൂടി നല്‍കുന്നു.

കേരള സര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് അഥവാ സി ആപ്റ്റിന് കീഴില്‍ കേരള പി എസ് സി അംഗീകൃതമായ ഡിപ്ലോമ കോഴ്‌സുകള്‍:

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്,അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഫാസ്റ്റ് ട്രാക്ക്)

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ്
ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്

എമറാള്‍ഡ് കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഉന്നത വിദ്യാഭ്യാസം നല്‍ കുന്നതോടൊപ്പം അവരുടെ വ്യക്തിപരമായ കഴിവുകള്‍ വളര്‍ത്തി യെടുക്കുന്നതിനും സ്ഥാപനം ലക്ഷ്യമിടുന്നു.വിവിധ രീതിയിലുള്ള പരിശീലനങ്ങള്‍ സൗജന്യമായി കേളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്ക് ഉറപ്പ് വരുത്തും.വിദ്യാര്‍ത്ഥികളുടെ കായികക്ഷമത ഉറപ്പ് വരു ത്തുന്നതിനായി ജിം,ഇന്‍ഡോര്‍ ഗെയിം സൗകര്യങ്ങള്‍, ഫുട്‌ബോള്‍, വോളിബോള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍ തുടങ്ങി യ നിരവധി സൗകര്യങ്ങള്‍ എമറാള്‍ഡ് കോളേജില്‍ ഒരുക്കിയിട്ടുണ്ട് .ഒപ്പം വ്യക്തിത്വ വികസന പരിശീലന പരിപാടികളും കോളേജ് ഉറപ്പ് നല്‍കുന്നു.എ.സി,വൈഫൈ സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ വിദ്യാര്‍ത്ഥികളുടെ പഠന മികവിനുള്ള അവസരങ്ങ ളൊരുക്കുന്നു.ഉന്നത നിലവാരമുള്ള പഠന സൗകര്യങ്ങള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം,പ്രത്യേകം താമസ സൗകര്യങ്ങളും എമറാള്‍ഡ് കോളേജില്‍ ലഭ്യമാണ്.കാമ്പ സില്‍ തന്നെ ഒരുക്കിയിട്ടുള്ള എസി വൈഫൈ സൗകര്യങ്ങളോടു കൂടിയുള്ള ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിത താമസ സൗകര്യങ്ങളെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കകള്‍ക്കുള്ള ശാശ്വതപരിഹാരമാണ്.ഇന്ത്യന്‍,ചൈനീസ് വിഭവങ്ങള്‍ ലഭ്യമാകുന്ന കഫെറ്റീരിയയും കാമ്പസില്‍ സജ്ജമാണ്.

എമറാള്‍ഡ് ബിസിനസ് ഗ്രൂപ്പിന്റെ ഉന്നത വിദ്യാഭ്യാസ മേഖല യി ലേക്കുള്ള പ്രഥമ കാല്‍വെപ്പാണ് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി.കേരളത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തോടെയുള്ള സ്ഥാ പനങ്ങള്‍ ആരംഭിച്ച് കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു എഡ്യുക്കേഷന്‍ ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് എമറാള്‍ഡ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ എം ഉസ്മാന്‍, അഡ്മനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ അഞ്ജലി എന്നിവരും പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!