മണ്ണാര്‍ക്കാട്:കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ലെന്ന മുദ്രാ വാക്യവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പാതയോര സമരം നടത്തി.മലബാറിന്റെ വികസനോന്‍മുഖ മായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളി ല്‍ പ്രതിഷേധിച്ചായിരുന്നു സമരം.കരിങ്കല്ലത്താണി മുതല്‍ ചിറക്ക ല്‍പ്പടി വരെ വിവിധകേന്ദ്രങ്ങളിലായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുപതോളം പ്രവര്‍ത്തകര്‍ ഓരോ സമരകേന്ദ്രങ്ങളിലും അണിനിരന്നു.
മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ നേതാക്കളായ എം എ നാസര്‍ സഖാഫി,അബൂബക്കര്‍ അവണക്കുന്ന്, അശ്‌റഫ് അഹ്‌സനി ആനക്കര,റഷീദ് അശ്‌റഫി ഒറ്റപ്പാലം,ഹാഫിള് ഉസ്മാന്‍ വിളയൂര്‍,മൊയ്തീന്‍കുട്ടി അല്‍ ഹസനി,അലി സഅദി,ശരീഫ് ചെര്‍പ്പുളശ്ശേരി എന്നിവര്‍ സംസാരിച്ചു.
കരിങ്കല്ലത്താണി,നാട്ടുകല്‍,അമ്പത്തിമൂന്ന്,കൊമ്പം,ആര്യമ്പാവ്,കുമരംപുത്തൂര്‍ ചുങ്കം,കോടതിപ്പടി,ആശുപത്രിപ്പടി ജംഗ്ഷന്‍, നൊട്ട മ്മല,ചിറക്കല്‍പ്പടി എന്നീ കേന്ദ്രങ്ങളില്‍ സമപരിപാടികള്‍ക്ക് സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കി.