മണ്ണാര്‍ക്കാട്:സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീധ രന്റെ പങ്ക് അന്വേഷിക്കുക,പോലീസ് ഭീകരത അവസാനിപ്പിക്കുക, പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ വഞ്ചന അവസാ നിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാ ര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവരോഷം ഡി. സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ആര്‍. സുരേ ഷ്,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,യൂത്ത് കോ ണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി,നൗഫല്‍ തങ്ങള്‍,പി.മുരളീധരന്‍,പൂതാനി നസീര്‍ ബാബു,രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പലപ്പാറ,നസീഫ് പാലക്കഴി, ഹാരിസ് തത്തേങ്ങലം,അജേഷ് തോരാപുരം എന്നിവര്‍ സംസാരിച്ചു.