മണ്ണാര്‍ക്കാട്:തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശു മാവിന്‍ തോട്ടത്തില്‍ ആനക്കൊമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പ്ലാന്റേഷനില്‍ കാട് വെട്ടുന്ന തൊഴിലാളികളാണ് ആന ക്കൊമ്പുകള്‍ കണ്ടത്.തുടര്‍ന്ന് പ്ലാന്റേഷന്‍ മാനേജരെ അറിയിക്കു കയും വിവരം വനംവകുപ്പിന് കൈമാറുകയുമായി രുന്നു.മണ്ണാര്‍ ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിക്ക് അലി.ഡെപ്യുട്ടി റെയ്ഞ്ച് ഓഫീ സര്‍ പിപി മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ആനക്കൊമ്പുകള്‍ കസ്റ്റഡിയിലെടുത്തു.2019 ജനുവരിയില്‍ ഒരു കാട്ടാനയെ ഈ പ്രദേശത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം കാട്ടാനയുടെ കൊമ്പുകള്‍ നഷ്ടപ്പെട്ട നിലയിലായിരു ന്നു. ഇതിന്റെ അന്വേണം അടുത്തകാലത്ത് ഊര്‍ജിതമാക്കിയിരു ന്നു.ഇതോടെ കൊമ്പുകള്‍ കരസ്ഥമാക്കിയവര്‍ അത് ഉപേക്ഷിച്ചതാ കാമെന്നാണ് വനപാലകരുടെ സംശയം.ചരിഞ്ഞ ആനയുടെ തല യോട്ടി വനം വകുപ്പ് സൂക്ഷിച്ചുവച്ചിരുന്നു.കൊമ്പുകള്‍ തലയോട്ടി യുടെ ഭാഗത്ത് വച്ചുനോക്കിയപ്പോള്‍ പാകമായിരുന്നുവെന്ന് വന പാലകര്‍ അറിയി ച്ചു.പ്രതികള്‍ക്കായി വനംവകുപ്പ് അന്വേഷണം തുടരുന്നു.