കുമരംപുത്തൂര്‍:പയ്യനെടം റോഡ് പണി ഉടന്‍ പുനരാരംഭി ക്കണമെ ന്നാവശ്യപ്പെട്ട് എഐവൈഎഫ് കുമരംപുത്തൂര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.സിപിഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം വി സത്യന്‍ അധ്യക്ഷനായി. എഐ എസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് ,സിപിഐ കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എകെ അബ്ദുല്‍ അസീസ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ സിദ്ദീഖ്,വി.രവി,കുമരംപുത്തൂര്‍ സര്‍വ്വീ സ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈന്‍,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ്, എഐ എസ്എഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സരുണ്‍ തുടങ്ങിയവര്‍ സം സാരിച്ചു.എഐവൈഎഫ് മേഖല സെക്രട്ടറി ടിപി മുസ്തഫ സ്വാഗതം പറഞ്ഞു.കിഫ്ബി ഫണ്ട് കൊള്ളയടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആയിരക്കണക്കിന് വരുന്ന പയ്യനെടം നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.