തെങ്കര:സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കെഎസ്‌കെടിയു തെങ്കര വില്ലേജ് കമ്മിറ്റി ചേറും കുളത്ത് അഭിവാദ്യ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അം ഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി അലവി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് എ ഷൗക്കത്ത്,വാര്‍ഡ് മെമ്പര്‍ ഓമന ടീച്ചര്‍,എംഎം ബഷീര്‍, ജോസ്, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.സി.മാണിക്കന്‍ സ്വാഗതവും ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.