പാലക്കാട്: കോവിഡ് രോഗബാധിതരുടെ വര്‍ധനവ് പരിഗണിച്ച് ഹോം ഐസ ലേഷന്‍ കൃത്യമായി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ ക്കനുസൃതമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശി ച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഈ നിര്‍ദ്ദേശം. ഹോം ഐസലേഷന്റെ ഭാഗമായി വീടുകളില്‍ താമസി ക്കുന്ന കോവിഡ് രോഗബാധിതര്‍ക്ക് ഓക്‌സിമീറ്റര്‍ ലഭ്യമാക്കുന്ന തി ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രൈമറി ഹെല്‍ത്ത് സെന്റ റുകള്‍ക്ക് നിശ്ചിത എണ്ണം ഓക്‌സിമീറ്ററുകള്‍ വാങ്ങി നല്‍കുന്നതി നുള്ള നിര്‍ദ്ദേശവും ഡി.എം.ഒ. ഡോ. കെ.പി. റീത്ത മുന്നോട്ടുവെച്ചു. രോഗവിമുക്തരാകുന്നവര്‍ ഓക്‌സി മീറ്ററുകള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് തിരികെ നല്‍കുന്നതോടെ പുതിയ രോഗികള്‍ക്ക് ഇവ കൈമാറാന്‍ കഴിയും. വീടുകളില്‍ കഴിയുന്നവര്‍ക്ക് നിര്‍ദ്ദേശ ങ്ങള്‍ നല്‍കാനും അവരുടെ രോഗ വിവരങ്ങള്‍ കൃത്യമായി നിരീ ക്ഷിക്കാനും വാട്‌സ്ആപ് സന്ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡിഎംഒ അറിയിച്ചു. നിലവില്‍ 255 ഓളം കോവിഡ് രോഗികള്‍ ഹോം ഐസലേഷലനില്‍ പ്രവേശിച്ചതായി ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ റൂം ഐസലേഷന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഓഫീസുകള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കണം
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുന്ന സാഹചര്യം ഒഴി വാക്കാന്‍ ഓഫീസുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓഫിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഓഫീസുകളില്‍ ഒരു സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചാലും മറ്റുള്ളവരുമായി പൂര്‍ണ തോതിലുള്ള സമ്പര്‍ക്കം ഉള്ളതിനാല്‍ ഓഫീസുകള്‍ അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പൊതുജനങ്ങള്‍ ഓഫീസിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് പരമാവധി ഒഴിവാക്കാനും കൂടുതല്‍ അവസരങ്ങളും സേവനങ്ങളും ഓണ്‍ലൈനിലും ഫോണ്‍ വഴിയും ലഭ്യമാക്കുന്നതിനായി ഓഫീസ് മേധാവികള്‍ പ്രത്യേക ശ്രദ്ധ നല്‍ക ണമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഓഫീസുകളുടെ വരാന്തകളിലും മറ്റും ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കാനും മാസ്‌കുകളും സാനിറ്റൈസറും ഉപയോഗിക്കുന്നത് കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി.
പാടശേഖര സമിതിയുടെ ശുപാര്‍ശ ഇല്ലാതെയും കൃഷി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മഴയില്‍ നെല്‍കൃഷി നശിച്ചവരുടെ ഭൂമിയുടെ വിസ്തൃതി കൃത്യമായി ശതമാനത്തില്‍ കൃഷി ഓഫീസര്‍മാര്‍ രേഖപ്പെടുത്തണമെന്ന് ആലത്തൂര്‍ എം.എല്‍.എ. കെ. ഡി. പ്രസേനന്‍ ആവശ്യപ്പെട്ടു. കൃഷിനാശമുണ്ടായതിനാല്‍ നെല്ല് അളക്കാന്‍ കഴിയാത്ത കര്‍ഷകരുടെ പ്രശ്‌നങ്ങളും എം.എല്‍.എ യോഗത്തില്‍ അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് നടത്തുന്നത് പാടശേഖരസമിതി മുഖേന ആയതിനാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് പാടശേഖരസമിതി കളുടെ കത്ത് നിര്‍ബന്ധമാക്കണം എന്നത് ഒഴിവാക്കി വ്യക്തികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ കൃഷി ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ നെല്ലുസംഭരണം കൃത്യമാക്കാന്‍ സപ്ലൈകോ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അധികവരുമാനം ലക്ഷ്യമിട്ട് സംരംഭങ്ങളുമായി ഹരിതകര്‍മ്മസേന
ജില്ലയിലെ ഹരിത കര്‍മ്മ സേനകളെ സജീവമാക്കി അധിക വരുമാനം ലഭിക്കുന്ന രീതിയില്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍ പറഞ്ഞു. ഹരിതചട്ടം പാലനവും ഇവന്റ് മാനേജ്‌മെന്റ്, തുണിസഞ്ചി നിര്‍മാണം ഉള്‍പ്പെടെയുള്ള പരിസ്ഥിതിസൗഹൃദ വസ്തുക്കളുടെ നിര്‍മ്മാണം, ജൈവ വള നിര്‍മ്മാണവും വിപണനവും, സോപ്പ് നിര്‍മ്മാണം, കിണര്‍ റീചാര്‍ജിങ്, ഗ്രോ ബാഗ് യൂണിറ്റ്, കാര്‍ഷിക നഴ്‌സറി പരിപാലനം തുടങ്ങിയ സംരംഭങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിനായി കുടുംബശ്രീ, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ 27 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേനകള്‍ പൂര്‍ണതോതില്‍ സജീവമാണ്. കൂടാതെ 33 പഞ്ചായത്തുകളിലും ഹരിത കര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 33 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ശുചിത്വ പദവി പ്രഖ്യാപിച്ചതായും 20 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും പരിശോധന നടത്തിയതായും കോഡിനേറ്റര്‍ അറിയിച്ചു
ലൈഫ് മിഷന്‍; മൂന്നാംഘട്ടത്തില്‍ 11635 അര്‍ഹരായ അപേക്ഷകര്‍
ഭൂ- ഭവനരഹിതര്‍ക്കായി മൂന്നാംഘട്ടത്തില്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 11635 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയതായി ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ആലയ്ക്കാപ്പിള്ളി യോഗത്തില്‍ അറിയിച്ചു. രണ്ടാംഘട്ടത്തിന്റെ ഭാഗമായി എഗ്രിമെന്റ് ചെയ്ത 13166 അപേക്ഷകരില്‍ 10873 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും കോഡിനേറ്റര്‍ അറിയിച്ചു. പിരായിരി, മലമ്പുഴ എന്നിവിടങ്ങളില്‍ ഭവന നിര്‍മാണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുള്ളതായും കോഡിനേറ്റര്‍ അറിയിച്ചു. പറമ്പിക്കുളം മേഖലയില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടി പുരോഗതിയിലാണെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
കോവിഡ് രോഗബാധയെത്തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം സാവധാനത്തിലായതായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി. ജനുവരിയോടെ പരമാവധി സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
മുതുതല, വല്ലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള നടപടി ഉടനടി പൂര്‍ത്തിയാക്കണമെന്ന് പി കെ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മാര്‍ച്ച് 30 നകം പൂര്‍ത്തിയാകുമെന്ന് ആര്‍ദ്രം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
മണക്കടവ് വിയറിലൂടെ ചിറ്റൂര്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് കണക്കിലെടുത്ത് തീരദേശവാസികള്‍ക്ക് സമയോചിത ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പി.എ.യും ജില്ലാ പഞ്ചായത്ത് അംഗവുമായ വി മുരുകദാസ് ആവശ്യപ്പെട്ടു.
അമൃത് പദ്ധതി പ്രകാരം കുടിവെള്ള വിതരണത്തിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ ഉടന്‍ തന്നെ റീ ടാര്‍ ചെയ്യണമെന്ന് പാലക്കാട് നഗരസഭ സെക്രട്ടറിക്ക് സബ്കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചി- ബാംഗ്ലൂര്‍ വ്യവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 1718 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി പാക്കേജ് പ്രഖ്യാപിച്ചതായി കിന്‍ഫ്ര അധികൃതര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കണമെന്ന് പ്രമേയം
കാഞ്ഞിരപ്പുഴയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാര്‍ട്ടേഴ്സുകളുടെ 50 സെന്റ് ഭൂമി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടു കെ വി വിജയദാസ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ വികസന സമിതി വിലയിരുത്തി. യോഗത്തില്‍ എം.എല്‍.എമാരായ കെ. വി. വിജയദാസ്, എന്‍. ഷംസുദ്ദീന്‍, പി കെ മുഹമ്മദ് മുഹ്‌സിന്‍, കെ ഡി പ്രസേനന്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആര്‍ പി സുരേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ മിഷനുകളുടെ ജില്ലാ കോഡിനേറ്റര്‍മാര്‍, പങ്കെടുത്തു.