മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യുവരോഷം നാളെ വൈകീട്ട് നാലിന് ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കു ക,കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കുക, പോലീസ് ഭീകരത അവസാനിപ്പിക്കുക,പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ചാണ് യുവരോഷം സംഘടിപ്പിക്കുന്നത്.കെ.പി.സി.സി ജനറല്‍ സെ ക്രട്ടറി വി.എസ് ജോയ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കോണ്‍ ഗ്രസ്സ്,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.