കാഞ്ഞിരപ്പുഴ:സ്വര്‍ണ്ണ കള്ളക്കടത്ത്,മയക്ക് മരുന്ന് മാഫിയയുടെ താവളമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നാരോപിച്ച് കാഞ്ഞി രപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. കൊറ്റിയോട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കല്‍പ്പടി സെന്ററില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അദ്ധ്യക്ഷത വഹിച്ചു.കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ വളവുള്ളി, ജില്ലാ യൂത്ത് ലീഗ് വര്‍ക്കിംഗ് കമ്മിറ്റിയംഗം സുനീര്‍ പാണക്കാടന്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആബിദ് പൊന്നേത്ത്, ട്രഷറര്‍ സലാം കൊറ്റിയോട്, ആഷിക് കാഞ്ഞിരം, ഹക്കീം എം.ടി തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീഖ് വിയ്യക്കുറുശ്ശി, മുസ്തഫ കളത്തില്‍, ഫാസില്‍ കൊറ്റിയോട്, ഫാസില്‍, ഫാഹിസ് ഫര്‍ഹാന്‍, ഷഫീഖ് പി.പി, ജുനൈദ് കോഴിശ്ശേരി, ഉമ്മര്‍ പൊന്നേത്ത്, ഷമീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോട്ടോപ്പാടം: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ ജനകീയ പ്രതിഷേധം നടത്തി.ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എന്‍.ഹംസ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍മാനു അധ്യക്ഷത വഹിച്ചു., ജില്ലാ ലീഗ് സെക്രട്ടറി അഡ്വ.ടി എ.സിദ്ധീഖ് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താ ളി യില്‍, മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളായ കെ.ടി അബ്ദുള്ള, കെയു ഹംസ, ഷൗകത്ത് പുറ്റാനിക്കാട്, കെ എച്ച് ഫഹദ്, കെ.പി അഫ്ലഹ്, ഫെമീഷ് കൊററങ്കോടന്‍ ,റാഷിഖ് കൊങ്ങത്ത്, മൊയ്തുട്ടി കൊമ്പം,ആസിഫ് കൊമ്പത്ത്, ഷിഹാബ് പടുവില്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമു സ്വാഗതവും ഫെമീഷ് കൊററങ്കോന്‍ നന്ദിയും പറഞ്ഞു

കരിമ്പ:പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സംഗമം മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.എം മുസ്തഫ, ശാക്കിര്‍ കരിമ്പ എന്നിവര്‍ സംസാരിച്ചു. റഷീദ് മെലേകലവറ, ദാവൂദ് ജബ്ബാര്‍, സയ്യിദ് അമീര്‍, ഇസ്മായില്‍ മാപ്പിളസ്‌കൂള്‍, അല്‍ത്താഫ് കരിമ്പ, താഹിര്‍ പറക്കാട്, ഷഹനാസ് എ.എച്, ശംസുദ്ധീന്‍, തൗഫീഖ്, അഹദ് ചെറുളി, സുനീര്‍, അജ്മല്‍ മാപ്പിളസ്‌കൂള്‍, കാജാ, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി ഷാഫി ചെറുളി സ്വാഗതവും അന്‍വര്‍ കരിമ്പ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!