കുമരംപുത്തൂര്‍:വിവാദങ്ങളും പ്രതിഷേധങ്ങളും സഞ്ചരിക്കുന്ന എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡിന്റെ ദുരവസ്ഥയ് ക്കെതിരെ പ്രതിഷേധ ചുണ്ടന്‍ വള്ളമിറക്കി വേറിട്ടൊരു സമരം. കക്ഷിരാഷ്ട്രീയത്തിനതീതമായി അക്കിപ്പാടത്തെ യുവാക്കളുടെ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടില്‍ പ്രതി ഷേധ ചുണ്ടന്‍ വള്ളമിറക്കിയത്.സിടി തൗഫീഖ്,കെടി റമീസ്, ആഷിഖ് വറോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുണ്ടും കുഴികളുമായി കിടക്കുന്ന റോഡിലൂടെയുള്ള മഴക്കാല യാത്ര തീര്‍ത്തും ദുരിതപൂര്‍ണമാണ്.കിഫ്ബി 16.5 കോടി രൂപ ചെലവില്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ റോഡിന്റെ നിര്‍മാണ കരാര്‍ കാലാവധി കഴിഞ്ഞ് അഞ്ചുമാസമായി മുടങ്ങി കിടക്കുകയാണ്.റോഡ് നവീകരണം അനന്തമായി നീളുന്നത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീ കരണം തേടിയിട്ടുണ്ട്.പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനും മൂന്നാം വാര്‍ഡംഗവുമായ മുസ്തഫ വറോടന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഗവ.സെക്രട്ടറി,കിഫ്ബി,പൊതുമരാമത്ത് വകുപ്പ് ചീഫ് എക്‌സി എഞ്ചിനീയര്‍ എന്നിവരോട് കോടതി വിശദീ കരണം തേടിയത്.ഹൈക്കോടതിയുടെ ഇടപെടല്‍ പ്രദേശ വാസിക ളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.