അലനല്ലൂര്‍: ടൗണ്‍ വാര്‍ഡില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.തിങ്കളാഴ്ച മുതല്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെയാക്കിയാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.സമീപ ദിവസങ്ങളിലാ യി കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും കക്ഷിനേതാക്കളോടും രാഷ്ട്രീയ പ്രതിനിധികളോടും ചര്‍ച്ച ചെയ്ത് വ്യാപാരികളുമായി ആശയവിനിമയം നടത്തിയാണ് നിയന്ത്രണ മേര്‍പ്പെടുത്താന്‍ ധാരണയായതെന്ന് ഗ്രാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അറിയിച്ചു.മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡയറി നിര്‍ബന്ധമാക്കണ മെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.