അട്ടപ്പാടി:അഗളി പട്ടിമാളം എ.പി.ജെ അബ്ദുള്‍ കലാം ഇന്റര്‍ നാഷ ണല്‍ ട്രൈബല്‍ സ്‌കൂളില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്റര്‍ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാ ര്‍ ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തില്‍ 200 കിടക്കകളാണ് എഫ്. എല്‍.ടി.സിയില്‍ സജജീകരിച്ചിരിക്കുന്നത്.ഒരേ സമയം നാല് ഡോ ക്ടര്‍മാര്‍,14 സ്റ്റാഫ് നഴ്‌സ്, നാല് ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരുടെ സേവ നം സെന്ററില്‍ ഉണ്ടാകും.രോഗികള്‍ക്ക് കൗണ്‍സിലര്‍മാരുടെ സേവനവും ലഭിക്കും.ആവശ്യമായ ശുചിമുറികള്‍, മറ്റ് അവശ്യ സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ന് മൂന്ന് രോഗികളെയാണ് എഫ് എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ച ത്.അഗളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഗവ: ആശുപത്രിയിലെ കാന്റീനില്‍ നിന്നാണ് രോഗികള്‍ക്കുള്ള ഭക്ഷ ണം നല്‍കുകയെന്ന് അട്ടപ്പാടി ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീ സര്‍ ഡോ: പ്രഭുദാസ് അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളായ ശാന്തമണി, പരമേശ്വ രന്‍, രേണുക, ജാക്കീര്‍ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുരുകേഷ്, പട്ടിമാളം ഡോ എ.പി.ജെ.അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ട്രൈബ ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഉമാ പ്രേമന്‍, സി.എഫ്.എല്‍.ടി. സി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍, സി.എഫ് .എല്‍.ടി.സി. നോഡല്‍ ഓഫീസര്‍ ലിനീഷ് എന്നിവര്‍ പങ്കെടുത്തു.