മണ്ണാര്‍ക്കാട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും പണവും വസ്തുക്കളും കവര്‍ന്ന കേസില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമരംപുത്തൂര്‍ ചുങ്കം നെല്ലിക്കവട്ടയില്‍ അക്ബര്‍ ബാഷ(26)തെങ്കര മല്ലിയില്‍ വീട്ടില്‍ അയ്യൂബ് (28),കുമരം പുത്തൂര്‍,കിഴക്കേതില്‍ നാസര്‍ (52) എന്നിവരെയാണ് എസ്.ഐ.ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16ന് മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡിലെ അതിഥി തൊഴിലാളി കളുടെ താമസ സ്ഥലത്താണ് മോഷണം നടന്നത്. 16500 രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്. തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടു കൂടി പ്രതി കളെ പിടികൂടുകയായിരുന്നു.
മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം
മണ്ണാര്‍ക്കാട്: സ്‌കൂട്ടര്‍യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച ചെയ്യാന്‍ ശ്രമം. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരപ്പുഴ അമ്പാഴക്കോട് ഭാഗത്തുവച്ചാണ് സംഭവം. എന്നാല്‍ സ്‌കൂട്ടര്‍യാത്രികന്‍ ബഹളംവച്ചതോടെ ഓടി യെത്തിയ നാട്ടുകാരെകണ്ട് കവര്‍ച്ച ചെയ്യാനെത്തിയവര്‍ ബൈ ക്കില്‍ രക്ഷപ്പെടുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലീസ് കേസെ ടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.