അലനല്ലൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനു ബന്ധിച്ച് 70 വൃക്ഷത്തൈ നടീലിന്റെ ഭാഗമായി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അലനല്ലൂര്‍ കൈരളി അഞ്ചാം വാര്‍ഡില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ബി.ജെ.പി എടത്തനാട്ടുകര ഏരിയ അദ്ധ്യക്ഷന്‍ വി.വിഷ്ണു തൈ നട്ട് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, യുവമോര്‍ച്ച ഏരിയ പ്രസിഡന്റ് രാജേഷ് കെ ,നാരായണന് സി, ധനേഷ് കെ, സുജിത്ത് കെ, അരുണ്‍ വി,വിഷ്ണു, പ്രിനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു